ന്യൂദല്‍ഹി: രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ മികച്ച സ്പിന്നന്‍ ബൗളറെന്ന് പാക്കിസ്ഥാന്റെ ഇതിഹാസമായ സ്പിന്നര്‍ സാഖ്ലെയ്ന്‍ മുഷ്താഖ്. പരിമിത ഓവര്‍ മത്സരങ്ങളില്‍ നിന്ന അശ്വിനെ ഒഴിച്ചുനിര്ത്താനാവിലെന്ന് മുഷ്താഖ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം നേടുന്ന ബൗളര്‍ക്ക് പരിമിത ഓവര്‍ മത്സരങ്ങളിലും മികവ് കാട്ടാനാകും. പഞ്ചദിന മത്സരങ്ങളില്‍ ബാറ്റ്സ്മാനെ എങ്ങിനെ പുറത്താക്കണമെന്ന് അശ്വിന് അറിയാം. പരിമിത ഓവര്‍ മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നതിനെക്കാള്‍ വിഷമകരമാണ് ടെസ്റ്റില്‍ വിക്കറ്റെടുക്കുക. ബാറ്റ്സ്മാന്റെ റണ്ണൊഴുക്ക് തടയാന്‍ ഏതു ബൗളര്‍ക്കും സാധിക്കും. എന്നാല്‍ വിക്കറ്റ് എടുക്കാനും റണ്ണൊഴുക്ക് തടയാനും ചിലര്‍ക്കേ സാധിക്കും. അശ്വിന് ഇത്തരത്തില്‍പ്പെട്ട ബൗളറാന്നെ് മുഷ്താഖ് പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സ്ഥിരം ബൗളറാണ് അശ്വിന്. എന്നാല്‍ 2017 ജൂലൈ മുതല്‍ അശ്വിനെ പരിമിത ഓവര്‍ മത്സരങ്ങളില്‍ നിന്ന് തഴയപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: