ഉദുമ: ജില്ലാ ആസ്ഥാനത്തെ എക്സൈസ് ഓഫീസില്‍ നിന്ന് തൊണ്ടി മുതലായി സൂക്ഷിച്ച മദ്യം കാണാതായത് വിവാദമാകുന്നു. എക്സൈസ് ഓഫീസില്‍ നിന്നും തൊണ്ടി ആയി സൂക്ഷിച്ച മദ്യം അടങ്ങിയ കെയ്സ് കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫീസിനോട് ചേര്‍ന്ന് തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്ന് മദ്യം കാണാതായെന്നാണ് വിവരം. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വിനോദ്.ബി.നായര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഒരാഴ്ച മുമ്പാണ് സംഭവം. എക്സൈസ് സംഘം പിടികൂടിയ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം അടങ്ങിയ കെയ്സുകളാണ് ഓഫീസില്‍ നിന്നും കാണാതായത്. ഇത് സംബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായ സിവില്‍ എക്സൈസ് ഓഫീസര്‍ മേലുദ്യോഗസ്ഥന് മദ്യം കാണാതായതായി സൂചിപ്പിച്ച് പരാതി നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥനാണ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥന് പറഞ്ഞത്. എന്നാല്‍ ഇതേ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
സ്പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഓഫീസില്‍ തൊണ്ടിമുതലായി സൂക്ഷിച്ച മദ്യ കെയ്സുകള് എണ്ണി തിട്ടപ്പെടുത്തി ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: