ന്യൂദല്‍ഹി : കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂമുകള്‍ തുറന്നു. കേന്ദ്ര ക്യാബിനറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.
മടങ്ങിവരുന്ന പ്രവാസികളെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിക്കുക. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. എന്നാല്‍ നിശ്ചിത സമയം നിരീക്ഷണത്തില്‍ പാര്‍പ്പിച്ചശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കൂ.
ആദ്യം സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവര്‍ എത്രയെന്ന കണക്കെടുക്കും. മത്സ്യത്തൊഴിലാളികളെയും ആദ്യം പരിഗണിക്കും. കോവിഡ് ഭീഷണി കൂടിയ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെയും എണ്ണമെടുക്കും. ഇവരെയാകും ആദ്യമെത്തിക്കുക എന്നാണ് കരുതുന്നത്.
അതേസമയം പ്രവാസികളെ കൊണ്ടുവരുന്നതിനായി നോര്‍ക്ക റൂ്ട്ട്സ് വഴിയുള്ള രജിസ്ട്രേഷന് ഇന്നുമുതല്‍ ആരംഭിക്കും. സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: