തൃശൂര്‍ : ആനയും, കുടമാറ്റവും, വെടിക്കെട്ടുമില്ലാതെ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൂരം നടത്തുന്നത് ഉപേക്ഷിച്ചെങ്കിലും പാറമേക്കാവ തിരുവമ്പാടി വിഭാഗങ്ങള്‍ കൊടിയേറ്റം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍12 മണിക്കുമാണ് ചടങ്ങ്. ജില്ലാ ഭരണകൂടത്തിന്റേയും പോലീസിന്റേയും കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ല. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എല്ലാ ദേവസ്വങ്ങളും ഇതിനെ അനുകൂലിക്കുകയും കൊടിയേറ്റം സാധാരണ പോലെ നടത്താനും തീരുമാനിക്കുകയായിരുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: