കണ്ണൂര്‍: ചെറുവത്തൂരില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശികള്‍ റെയില്‍വേ ട്രാക്ക് വഴി നടന്ന് തമിഴ്നാട്ടിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെറുകുന്നില്‍ വെച്ച് കണ്ണപുരം പോലിസിന് റവലയിലായി. ചെറുവത്തൂരില്‍ നിന്ന് കാല്‍നടയായി നാലോളം പോലിസ് സ്റ്റേഷന് അതിര്‍ത്തികള്‍ പിന്നിട്ടാണ് സംഘം ചെറുകുന്നിലെത്തിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ രാത്രിയില്‍ ആറ് പേരടങ്ങുന്ന സംഘത്തേ കണ്ട നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണപുരം പോലിസ് സംഘം എത്തുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ വെങ്കിടേഷ് (35), മാരിയപ്പിളൈ (36), സെന്തില്‍ (37) ഇവരുടെ ഭാര്യമാരായ ശാരദ (26), മലര് (27), സംഗിത (28) എന്നിവരെയാണ് കണ്ണപുരം സിഐ സി. ശിവന്, എസ്ഐ ബിജു പ്രകാശ്, മധുസൂധനന്, ചന്ദ്രശേഖരന്, രാജിവന്, രാജേഷ് തുടങ്ങിയവര്‍ പിടികൂടിയത്. വെളളിയാഴ്ച രാത്രിയാണ് സംഭവം. തുടര്‍ന്ന് ഇവരെ പരിയാരം ഗവ! മെഡിക്കല്‍ കോളേജില്‍ കോറെന്ന്റയിനില് പ്രവേശിപ്പിച്ചു.
അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടി തഹസില്‍ദാര്‍ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടും 4 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ക്ക് വാഹനമെത്തിച്ചത്. നാല് മണിക്കൂറിലെറെ പോലിസുകാര്‍ റെയില്‍വ്വേ ട്രാക്കില്‍ ഇവര്‍ക്ക് വേണ്ടി കാവലിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: