കോഴിക്കോട്: കൊറോണയെ മറയാക്കിയുള്ള സിപിഎം കൊള്ള അനുവദിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സ്പ്രിങ്കഌ കരാര്‍ റദ്ദാക്കുക, അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതീകാത്മക സമരം ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണ കാലത്ത് ജനങ്ങളുടെ വിവരങ്ങള്‍ വിറ്റ് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതിനോട് ഒരിക്കലും യോജിക്കാനാവില്ല. അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇടപാടില്‍ ഒപ്പുവെച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നാലുവകുപ്പുകള്‍ സംയുക്തമായാണ് കൊറോണയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇതില്‍ ഒരു വകുപ്പുമായും ചര്‍ച്ചകള്‍ നടത്താതെ ഐടി സെക്രട്ടറി സ്വന്തം നിലയില്‍ തീരുമാനം എടുത്തു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഐടി സെക്രട്ടറിക്ക് ഇത്തരമൊരു തീരുമാനം എടുക്കാന്‍ അധികാരം ഉണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഐടി സെക്രട്ടറി സിപിഐ ഓഫീസിലെ ട്യൂഷന് ടീച്ചറായിരിക്കുകയാണ്.
സ്പ്രിങ്കഌ ഇടപാടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞു ഒഴിഞ്ഞുമാറാനാവില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് കരാറില്‍ ഇടപെട്ടത്. കരാര്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. കേന്ദ്ര ഗവണ്മെന്റ് അറിയാതെയാണ് കരാര്‍ ഉണ്ടാക്കിയത്. സുപ്രീംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണ് കരാര്‍.
കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമവശങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം. ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സിക്ക് മാത്രമേ സമഗ്ര അന്വേഷണം നടത്താനാകൂ. എന്നാലേ അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: