ന്യൂയോര്‍ക്ക്: അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേക്ക് കടത്തിവിട്ടും അണുനാശിനികള്‍ കുത്തിവച്ചും കൊറോണ വൈറസിനെ നശിപ്പിക്കാനാകുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിമര്‍ശനവും പരിഹാസവും. വ്യാഴാഴ്ച്ച നടത്തിയ പത്ര സമ്മേളനത്തിലാണ് കൊറോണ വൈറസ് രോഗത്തെ ചികിത്സിക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി വ്യാണിജ്യത്തില്‍ ഡിഗ്രി കരസ്ഥമാക്കിയ ട്രംപ് എത്തിയത്.
അമേരിക്കയിലെ മുതിര്‍ന്ന സുരക്ഷാ സാങ്കേതിക ഉദ്യോഗസ്ഥന് വില്യം ബ്രയാന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ആശയവുമായി ട്രംപ് എത്തിയത്. സൂര്യപ്രകാശമടക്കമുള്ളവ ശക്തമായി ഏറ്റാല്‍ കൊറോണ വൈറസ് നശിക്കുമെന്ന് അദ്ദേഹത്തിന്റെ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ നിരീക്ഷണത്തെ ഉദ്ധരിച്ചാണ് ട്രംപ് വ്യാഴാഴ്ച വാര്‍ത്ത സമ്മേളനം നടത്തിയത്. എന്നാല്‍ അണുനാശിനി കുത്തിവയ്ക്കുകയോ ശരീരത്തിലേക്ക് ശക്തിയേറി പ്രകാശം കടത്തിവിട്ട് ആഘാതമേല്പ്പിച്ചാലെ വൈറസ് നശിക്കും എന്നാണ് ട്രംപ് പറഞ്ഞു വെച്ചത്. ഇത് ഭാവനാ വിലാസമാണെന്നാണ് പരിഹാസമുയരുന്നത്. അശാസ്ത്രീയ പ്രസ്താവനകള്‍ ഒരു രാഷ്ട്രത്തലവന് നടത്തുന്നതു എന്ന തരത്തില്‍ വിമര്‍ശനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: