ന്യൂദല്‍ഹി : കോവിഡിന്റെ സാഹചര്യത്തില്‍ രാജ്യത്തെ കോളേജുകള്‍ ആരംഭിക്കുന്നത് നീട്ടാന്‍ യുജിസി ശുപാര്‍ശ. രാജ്യത്ത്് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും, പരീക്ഷകളെല്ലാം നീട്ടിവെയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രത്യേക സമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
കൂടാതെ കോളേജുികളിലെ പുതിയ ബാച്ചിന്റെ (2020-2021) പ്രവേശനവും വൈകും. കോഴ്സുകള്‍ തുടങ്ങുന്നത് സെപ്തംബറിലേക്ക് നീട്ടണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ വിദ്യാര്‍ത്ഥികളുടെ പഠനം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശം രാജ്യത്തെ എല്ലാ കോളേജുകള്‍ക്കും ഐഐടി ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
എന്നാല്‍ രാജ്യത്തെ മെഡിക്കല്‍ പ്രവേശനം ആഗസ്റ്റിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത.
നേരത്തെ ജൂലൈ പകുതിയോടെയായിരുന്നു കോളേജുകളിലെ പ്രവേശനം നടത്തിയിരുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് കോളേജുകളുള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. ഇത്തവണ സെമസ്റ്റര്‍, വാര്‍ഷിക പരീക്ഷകളും സാധാരണ നടത്തിയിരുന്ന സമയത്ത് നടത്താന്‍ കഴിഞ്ഞേക്കില്ല. കൂടാതെ പുതിയ ബാച്ചുകളിലേക്ക് പ്രവേശനം നേടുന്നതിന് പ്ലസ്ടു പരീക്ഷകളും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ലോക്ഡൗണ്‍ സമയപരിധി അവസാനിച്ചശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനമെടുക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: