ഇടുക്കി: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം വീണ്ടും കൂടുന്നു.
കഴിഞ്ഞ ദിവസം 1336 ആയി കുറഞ്ഞ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇന്നലെ ഉച്ചയ്ക്ക് ലഭിച്ച കണക്ക് പ്രകാരം 1419 ആയി കൂടി. ഇതില്‍ ആറുപേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാണ് നിരീക്ഷണത്തില്‍ കഴിയുത്. ഇന്നലെ ഉച്ചവരെ മാത്രം 118 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. കൂടുതല്‍ കണക്കുകള്‍ ഇന്ന് ഉച്ചയോടെ മാത്രമേ ലഭിക്കുകയുള്ളു. രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും ഇവരുമായി ബന്ധപ്പെട്ടവരെയുമാണ് നിലവില്‍ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി വണ്ടിയിലെത്തിയ മണിയാറന്‍ കുടിയിലെ രോഗിയുമായി ബന്ധപ്പെട്ട് മണിയാറന്‍ കുടിയില്‍ 17 പേരും മുട്ടത്ത് മൂന്ന് പേരും ക്വാറന്റൈനിലുണ്ട്. ഏലപ്പാറയില്‍ മകനും അമ്മയ്ക്കും രോഗം സ്ഥിരീകരിച്ച സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള 15 പേരും ഇവരുമായി ബന്ധപ്പെട്ട് 100ല്‍ അധികം പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കമ്പംമെട്ടില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരടക്കം എഴ് പേര് ക്വാറന്റൈനില്‍ പോയി. ക്ഷീണിതരായ ഭാര്യ-ഭര്‍ത്താവിനെ സ്റ്റേഷനിലെത്തിച്ച് ഭക്ഷണം അടക്കം നല്‍കിയിരുന്നു. പുഷ്പകണ്ടത്തെ യുവതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിക്കുകയാണ്. ഇവര്‍ അധികം ആളുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം എങ്കിലും ആശുപത്രിയിലടക്കം പോയിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്കി കഴിഞ്ഞു.
ജില്ലയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരെല്ലാവരും സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തിരുന്നുവെങ്കിലും ഇവരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പലരെയും കഴിഞ്ഞ ദിവസമാണ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനിടെയാണ് ജില്ലയില്‍ നാലുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുന്നതും കൂടുതല്‍പേര്‍ നിരീക്ഷണത്തിലായതും. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്ത്തിയിട്ടുള്ളവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്.
ഇന്നലെ താക്കീത്; ഇന്നുമുതല്‍ പിഴ
തൊടുപുഴ: ജില്ലയില്‍ വീടിനുപുറത്തിറങ്ങുന്നവര്‍ മുഖാവരണം ധരിക്കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശം ലംഘിച്ചവര്‍ക്ക് പോലീസിന്റെ താക്കീത്. അതേ സമയം നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ പിഴചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യദിനമായതിനാല്‍ പലരും വിവരം അറിഞ്ഞിരുന്നില്ലെന്ന കാരണത്താലാണ് ഇന്നലെ പോലീസ് താക്കീത് നല്കി വിട്ടയച്ചത്.
അതേ സമയം വലിയൊരു വിഭാഗം ആളുകള്‍ കളക്ടറുടെ ഉത്തരവ് വന്നതിന് പിന്നാലെ മുഖാവരണം ധരിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ പച്ചക്കറി പോലുള്ള അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെ അടക്കം നിരവധി പേരാണ് ഇപ്പോഴും മുഖാവരണം ധരിക്കാതെ ജോലിയെടുക്കുന്നത്. ഇരുചക്ര വാഹനയാത്രക്കാരും ചെറുപട്ടണങ്ങളില്‍ ഉള്ളവരും മുഖാവരണം ധരിക്കുന്നതില്‍ വിമുഖത തുടരുകയാണ്. ഇന്ന് മുതല്‍ മുഖാവരണം ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധനകള്‍ ശക്തമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഹോട്ട്സ്പോട്ടിന് സാധ്യത
തൊടുപുഴ: ജില്ലയില്‍ കൂടുതല്‍ ഹോട്ട്സ്പോട്ടിന് സാധ്യത. നിലവില്‍ ഏലപ്പാറ പഞ്ചായത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിയതിനാല്‍ ഇന്ന് പഞ്ചായത്തിനെ ഹോട്ട്സ്പോട്ടാക്കാന് സാധ്യതയുണ്ട്. ഓരോ മേഖലയിലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കണക്കാക്കിയാണ് ഹോട്ട്സ്പോട്ടിന് സാധ്യത. അധികവും തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയായതിനാല്‍ ഇവിടെ ആരോഗ്യവകുപ്പ് വലിയ തോതിലുള്ള ജാഗ്രത തുടരുകയാണ്. നിലവില്‍ കഞ്ഞിക്കുഴി, സേനാപതി, ബൈസണ്‍വാലി, മരിയാപുരം പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ടിലാണ്…
ഏലപ്പാറയില്‍ നിയന്ത്രണം കര്‍ക്കശമാക്കി
പീരുമേട്: ഏലപ്പാറയില്‍ അമ്മക്കും മകനും കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. എംഎല്‍എ അവലോകന യോഗത്തിലാണ് നടപടികള്‍ കര്‍ക്കശമാക്കാന്‍ തീരുമാനം വന്നത്. അതേ സമയം ഏലപ്പാറയില്‍ രോഗവ്യാപനത്തിനുള്ള സാധ്യത യോഗം തള്ളി.
കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ മറ്റംഗങ്ങളെ പരിശോധനക്ക് വിധേയരാക്കും. കഴിഞ്ഞ 15ന് ഏലപ്പാറ പീരുമേട് ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. രോഗം സ്ഥിരീകരിച്ചവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പോകും. മറ്റ് ജില്ലയില്‍ പോയവരോ മറ്റ് ജില്ലയില്‍ നിന്നും വന്നവരോ ഉണ്ടെങ്കില്‍ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ ആശുപത്രി സന്ദര്‍ശനം പാടുള്ളൂ. വീടുകളില്‍ നിരീക്ഷണത്തിലിരിക്കും സൗകര്യമില്ലാത്തവരെ നിരീക്ഷണ സെന്ററുകളില്‍ പാര്‍പ്പിക്കും.
ആവശ്യ സാധനങ്ങള്‍ വേണ്ടവര്‍ക്ക് വീടുകളില്‍ ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കും. അത്യാവശ്യമില്ലാതെ ഒരാളും വീടിന് പുറത്തിറങ്ങാന്‍ പാടില്ല. കര്‍ശന ഗതാഗത നിയന്ത്രണമാണ് ഏലപ്പാറയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് 3 നേരവും സാമൂഹികകിച്ചണ് വഴി ഭക്ഷണം എത്തിക്കും. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി സെക്കന്ററി കോണ്ടാക്ടറ്റുള്ളവരെ നിരീക്ഷിക്കുകയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും. ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: