മുംബൈ: കൊറോണക്കെതിരായ ഭാരതത്തിന്റെ പോരാട്ടത്തില്‍ കൈത്താങ്ങായി രാജ്യത്തെ മുന്‍നിര വ്യവസായ സ്ഥാപനമായ റിലയന്‍സ്. അന്നസേവ പദ്ധതിലൂടെ ഇതുവരെ 2 കോടി ഭക്ഷണപ്പൊതികളാണ് റിലയന്‍സ് വിതരണം ചെയ്തത്. റിലയന്‍സ് മേധാവി മുകേഷ് അംബാനി 500 കോടി രൂപ പിഎം കെയറിലേയ്ക്ക് സംഭാവന ചെയ്തിരുന്നു.
മൂന്നുകോടി ഭക്ഷണപ്പൊതികളാണ് അന്ന സേവ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. ഇതുവരെ 2 കോടി ഭക്ഷണപ്പൊതികള്‍ റിലയന്‍സ് ഫൗണ്ടേഷന് ജനങ്ങള്‍ക്ക് നല്‍കിയത്. കൊറോണ വാര്‍ഡുകളിലേയ്ക്ക് 250 കിടക്കകള്‍ നല്കി. ദിനംപ്രതി ഒരുലക്ഷം മാസ്കുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം നടത്തുന്ന എറ്റവും വലിയ ഭക്ഷണ വിതരണ പദ്ധതിയാണ് അന്നസേവ. ഫൗണ്ടേഷന് ചെയര്‍പേഴ്സണും മുകഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റിലയന്‍സ് ഗ്രൂപ്പിന്റെ നന്ദി അറിയിക്കുന്നതായി നിത പറഞ്ഞു.
വെന്റിലേറ്ററുകളുടെ നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിരുന്നു. മാരുതി, മഹീന്ദ്ര, ബജാജ് എന്നി കമ്പനികളുടെ മേധാവികള്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിരുന്നു.ടാറ്റാ 1500 കോടി രൂപ പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധ നിധിയിലേയ്ക്ക് സംഭാവന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: