ടോക്യോ: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിരിയാനൊരുങ്ങി നിന്ന മൂവായിരത്തോളം റോസാപൂമൊട്ടുകൾ ഓരോ ദിവസവും അറുത്തുമാറ്റുന്നു. വിരിഞ്ഞുനില്‍ക്കുന്ന പൂക്കളുടെ മനോഹാരിത കണ്ട് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഈ ക്രുരകൃത്യം. ടോക്യോയിലെ സയ്താമയിലെ യോനോ പാര്‍ക്കിലാണ് വേദനാജനകമായ ഈ കാഴ്ച.
പ്രിയപ്പെട്ടതെന്തോ ഇറുത്തുമാറ്റുന്ന നൊമ്പരമാണ് ഇവിടുത്തെ ജീവനക്കാർക്ക്. സയ്താമയില് വര്‍ഷംതോറും നടത്താറുള്ള റോസ് ഫെസ്റ്റിവലും ഇക്കുറി റദ്ദാക്കി. എങ്കിലും പാര്‍ക്ക് ഇപ്പോഴും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നുണ്ട്. 180 വ്യത്യസ്ത റോസ് ഇനങ്ങള്‍ പൂത്തു നില്‍ക്കുന്ന ഈ പാര്‍ക്കില്‍ വസന്തം അതിന്റെ പാരമ്യത്തിലെത്തുന്നത് മേയ് മാസത്തിലാണ്. ‘വളരെ വേദനാജനകമാണിത്. എന്നാല്‍, ഇത്തരമൊരു അവസ്ഥയില്‍ ഈ തീരുമാനത്തിലെത്തിച്ചേരേണ്ടിവന്നു’- പ്രാദേശിക അധികൃതരിലൊരാള്‍ ഒരു ചൈനീസ് ദിനപത്രത്തോട് പ്രതികരിച്ചു. മുഴുവന്‍ പൂക്കളും ഇറുത്തുകളയാന്‍ ഒരാഴ്ച കൂടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടോക്കിയോക്ക് 50 കിലോമീറ്റര്‍ കിഴക്കുള്ള സകുറയില്‍ ഒരു ലക്ഷത്തിലധികം തുലിപ് പൂവുകളാണ് മുറിച്ചൊഴിവാക്കിയത്. സാമൂഹിക അകലം ഉറപ്പുവരുത്താനായി തുലിപ് ഫെസ്റ്റിവലും ഒഴിവാക്കിയിട്ടുണ്ട്. സകുറ ഫുറുസാറ്റോ ഹിരോബയില്‍ 7000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന പിങ്കും ചുവപ്പും നിറത്തിലുള്ള തുലിപ് പുഷ്പങ്ങള്‍ ഏറെ സന്ദര്‍കരെ ആകര്‍ഷിച്ചിരുന്നു.
മൊത്തം 12000 കോവിഡ് രോഗികളാണിപ്പോള്‍ ജപ്പാനിലുള്ളത്. രാജ്യത്ത് പല ഭാഗത്തും കോവിഡ്19 പടരുന്ന സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: