ചെന്നൈ: കൊറോണ പ്രതിരോധ ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വിജയ് ആരാധകനെ രജനികാന്ത് ആരാധകന് വധിച്ചു. രജനീകാന്തിന്റെ കടുത്ത ആരാധകന് എ. ദിനേശ് ബാബു(22) അയല്‍വാസിയും സുഹൃത്തുമായ യുവ്രാജിനെ(22) ആക്രമിക്കുകയായിരുന്നു. യുവ്രാജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഇന്നലെ ചെന്നൈയിലെ മാരക്കാണത്താണ് സംഭവം. ലോക്ഡൗണിനെ തുടര്‍ന്ന് ഇരുവരും വീട്ടിലായിരുന്നു. കൊറോണ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് താരങ്ങള്‍ നല്കിയ തുകയെ ചൊല്ലിയായിരുന്നു തര്‍ക്കം. മൃതദേഹം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദിനേശ് ബാബു പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: