ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ പണി എടുക്കുന്നത് ഭീഷണിയാകുന്നു. കുട്ടനാട്ടില്‍ ഇപ്പോള്‍ കൊയ്ത്തുകാലമാണ്. പക്ഷേ കൊറോണ സുരക്ഷയ്ക്ക് ആരും വലിയ പ്രാധാന്യം നല്‍കുന്നില്ല. സാമൂഹിക അകലം പാലിക്കണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ഇത് പ്രവര്‍ത്തികമാക്കാന്‍ പ്രയാസമാണ്. അതിനാല്‍ മറ്റു മുന്‍കരുതലുകള്‍ കര്‍ശനമാക്കിയാണ് സുരക്ഷ ഉറപ്പാക്കേണ്ടത്.
എന്നാല്‍ കുട്ടനാട്ടില്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. കൊയ്ത്തുകാലത്ത് കര്‍ഷകത്തൊഴിലാളികള്‍ മുഖാവരണം പോലും ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെടുന്നത് വ്യാപകമാണ്. കൊയ്തുകൂട്ടിയ നെല്ലുകള്‍ ലോറിയില്‍ കയറ്റുന്ന തൊഴിലാളികളും മുഖാവരണം ധരിക്കുന്നില്ല. ഇവര്‍ക്ക് വേണ്ട മുഖാവരണം നല്കാന് ആരോഗ്യ-കൃഷി വകുപ്പോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, പാടശേഖര സമതികളോ തയാറായിട്ടില്ല.
മുഖാവരണം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടും പാടശേഖരസമിതികള്‍ ഇത് വരെ തയാറായിട്ടില്ല. ഇനിയെങ്കിലും വേണ്ട സുരക്ഷ ഒരുക്കിയില്ലെങ്കില്‍ കുട്ടനാടാകും അടുത്ത ഹോട്ട് സ്പോട്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: