തിരുവനന്തപുരം: കോവിഡ് പ്രതിരോധ ലോക്ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്ത് റിവേഴ്സ് ക്വാറന്റൈന് ഏര്‍പ്പെടുത്തും. പ്രായം കൂടിയവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ സമ്പര്‍ക്കമില്ലാതെ സംരക്ഷിക്കുന്ന രീതിയാണ് റിവേഴ്സ് ക്വാറന്റൈന്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി.
കോവിഡ് ബാധിച്ച് രോഗമുക്തരായി പ്രതിരോധ ശേഷി സ്വയം ആര്‍ജിക്കുന്നത് വരേയോ വാക്സിനോ മരുന്നോ കണ്ടുപിടിക്കും വരേയോ റിവേഴ്സ് ക്വാറന്റൈന് തുടരുന്നത് മാത്രമാണ് ഉചിതമെന്നാണ് വിദഗ്ധാഭിപ്രായം. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ലോക്ഡൗണ്‍ മാറ്റുന്നതില്‍ തീരുമാനം എടുക്കുകയെങ്കിലും കൂടുതല്‍ ഇളവുകള്‍ നല്കി തുടങ്ങുമ്പോള്‍ തന്നെ റിവേഴ്സ് ക്വാറന്റൈന് നടപ്പാക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കും. ഇത് കൂടുതല്‍ ആളുകളിലേക്ക് വൈറസ് ബാധ പടരാതേയും കോവിഡ് മരണ നിരക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗുരുതര രോഗമുള്ളവര്‍ക്കും പ്രായമേറിയവര്‍ക്കുമാണ് കോവിഡ് ബാധിച്ചാല്‍ ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടുള്ളത്. ഇതാണ് റിവേഴ്സ് ക്വാറന്റൈന് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഈ കാലയളവില്‍ 60 വയസ്സിലധികം പ്രായമുള്ളവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി മറ്റ് ഗുരുതര രോഗങ്ങളുള്ളവരും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നത്. വീട്ടിലെ മറ്റ് അംഗങ്ങളോടും ഇടപഴകരുത്. എല്ലാം മുന്‍കരുതലുകളോടെ മാത്രമാകണം.
സംസ്ഥാനത്ത് 45 ലക്ഷത്തിലേറെ വൃദ്ധ ജനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്കടക്കം പ്രത്യേക പരിഗണന നല്‍കും. കൂടുതല്‍ പേരില്‍ വൈറസ് ബാധയുണ്ടായാല്‍ ചികിത്സയ്ക്കും സമാനമായ മുന്‍ഗണന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: