ലോക്ക് ഡൗൺ കാലത്തെ കണ്ണൂർ ..ചിത്രങ്ങൾ രഞ്ജിത്ത് നാരായണൻഇരിട്ടിയിൽ റേഷനരിയും തലയിലേറ്റി നട്ടുച്ചവെയിലിൽ ഈ സഹോദരങ്ങൾ താണ്ടിയത് 20 കിലോമീറ്റർ ദൂരം. കുന്നോത്ത് മിച്ചഭൂമി കോളനിയിലെ ഷിബുവും സഹേദരി സിന്ധുവുമാണ് 20 കിലോമീറ്ററോളം ദൂരം റേഷൻ അരിയും തലയിലേറ്റി നടന്നത്. മുൻപ് ആനയോട് കോളനിയിൽ താമസിച്ചിരുന്ന ഇവരുടെ ക
പൂർണ്ണമായും ബാരിക്കേഡ് തീർത്ത് അടച്ചിട്ട വള്ളിത്തോട് ആനപ്പന്തിക്കവല പാലത്തിന്റെ ഒരാൾക്ക് മാത്രം കടക്കാൻ കഴിയുന്ന വിടവിലൂടെ കടന്നുവരുന്ന നാട്ടുകാർ .
കണ്ണൂർ – വയനാട് അതിർത്തിയായ കൊട്ടിയൂർ പാൽചുരം റോഡിലെ ബോയ്സ് ടൗണിൽ തലപ്പുഴ പോലീസും , ആരോഗ്യ പ്രവർത്തകരും ചേർന്ന് കണ്ണൂർ – തലശ്ശേരി ഭാഗങ്ങളിലേക്കും ഇരിട്ടിയിലേക്കും കടന്നുവരുന്ന വാഹനങ്ങൾ പരിശോധിക്കുന്നു
ഇരുചക്രവാഹനത്തിൽ ഒരാൾ മാത്രമേ യാത്രചെയ്യുവാൻ പാടുള്ളൂ എന്ന ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പൊലീസിന് മുന്നിലൂടെ കടന്നു പോകുന്ന യാത്രികർ – ചൊവ്വാഴ്ച ഉച്ചയോടെ ബാരിക്കേഡ് വെച്ച് അടച്ചിട്ട റോഡിൽ വള്ളിത്തോട് ടൗണിൽ നിന്നുള്ള കാഴ്ച .
പ്രതികരിക്കാൻ ഇവിടെ എഴുതുക: