ന്യൂദല്‍ഹി : പഞ്ചായത്തീരാജ് ദിവസത്തോടനുബന്ധിച്ച് ജന്മഭൂമിയില് പ്രസിദ്ധീകരിച്ച സ്വന്തം ലേഖനം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എഡിറ്റോറിയല്‍ പേജില്‍ നല്‍കിയതാണ് ലേഖനം. ട്വിറ്ററിലൂടെയാണ് ഉപരാഷ്ട്രപതി ഇക്കാര്യം അറിയിച്ചത്. ഒപ്പം ജന്മഭൂമി പത്രത്തിന്റെ ലേഖനവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പഞ്ചായത്തി രാജ് ദിനത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി രചിച്ച ലേഖനം ഇന്നത്തെ ജന്മഭൂമി പത്രത്തില്‍ വായിക്കൂവെന്നും ട്വിറ്ററില്‍ പറയുന്നുണ്ട്.
ജനായത്തഭരണം താഴേത്തട്ടിലും നടപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് പഞ്ചായ്ത്തീരാജ്. ഭരണത്തിന്റെ ആധാര ശിലായാണ് ഇതെന്നും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വികസന പ്രക്രിയയില്‍ അര്‍ത്ഥവത്തായ എല്ലാ പ്രവര്‍ത്തനങ്ങളും കാഴ്ചവെയ്ക്കുന്നുണ്ട്. പഞ്ചായത്തീരാജിന്റെ പ്രാധാന്യവും എണ്ണി പറഞ്ഞുകൊണ്ടുള്ളതാണ് ഉപരാഷ്ട്രപതിയുടെ ലേഖനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: