റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ റോബോട്ടുകളെ തയാറാക്കുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സിലാണ് റോബോട്ടുകള്‍ കൊറോണ രോഗികളെ ചികിത്സിക്കുന്നത്. വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആളുകള്‍ക്ക് പരിശോധനകള്‍ നടത്തി രോഗം നിര്‍ണ്ണയിക്കാന്‍ ഹൈടെക് മെഷീന് കഴിയും.
റോബോട്ട് ഉപയോഗിക്കുന്നതിലൂടെ മെഡിക്കല്‍, നഴ്സിംഗ് സ്റ്റാഫുകള്‍ക്കും രോഗികള്‍ക്കും ഇടയില്‍ കൊറോണ വ്യാപനം തടയുക എന്നതാണ് പ്രധാന ലക്ഷ്യം. സ്റ്റെതസ്കോപ്പ്, ഒട്ടോസ്കോപ്പ്, ഐ ക്യാമറ എന്നിവ കൂടാതെ ദൂരെ നിന്ന് തന്നെ ത്വക്ക് പരിശോധിക്കാവുന്ന ഹൈ ഡെന്‍സിറ്റി ക്യാമറയും റോബോട്ടില്‍ സജ്ജമാക്കിയതായി മെഡിക്കല്‍ കോംപ്ലക്സ് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. ഖാലിദ് അല്‍ തുമലി പറഞ്ഞു.
രോഗികളുടെ ബാഹ്യലക്ഷണങ്ങള്‍ ദൂരെ നിന്നു തന്നെ പരിധോധിക്കാനും രോഗം നിര്‍ണ്ണയിക്കാനും രോഗികള്‍ക്ക് മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കാനും റേഡിയോഗ്രാഫ് ഇമേജുകള്‍ നിര്‍മ്മിക്കാനും സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി രോഗികളുടെ ഫയലുകള്‍ പരിശോധിക്കാനും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഇതിലൂടെ കഴിയുന്നു.
റോബോട്ടുകള്‍ക്ക് ഒരു ഐസൊലേഷന്‍ റൂമില്‍ നിന്നും മറ്റൊന്നിലേക്കു സ്വമേധയാ സഞ്ചരിക്കാനും സ്വയം സാനിടൈസ് ചെയ്യാനും ഉള്ള സവിധാനമുണ്ട്. മെഡിക്കല്‍ കോംപ്ലെക്സിന് അകത്തും പുറത്തും മികച്ചതും വേഗത്തിലുമുള്ള ചികിത്സ ഉറപ്പ് ആക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ തുമലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: