റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1158 പുതിയ കൊറോണ വൈറസ് കേസുകള്‍ സൗദി അറേബ്യയില്‍ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധിതരുടെ എണ്ണം 13930 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഏഴ് മരണങ്ങളാണ് ഇന്നു റിപ്പോര്‍ട്ട് ചെയ്തത്. 113 പേര് ഇന്നു രോഗമുക്തി നേടി. രാജ്യത്ത് കൊറോണാ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 121 കടന്നെന്നും 1925 പേര് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ലേബര്‍ ക്യാമ്പുകളില്‍ ആണ് ഇന്നും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയിട്ടുള്ളത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകള്‍ തോറും ശക്തമായ പരിശോധനകള്‍ ആണ് ആരോഗ്യ മന്ത്രാലയം നടത്തുന്നത്. 150 മെഡിക്കല്‍ ടീമുകളെ ആണ് ഇതിനായി രാജ്യമെമ്പാടും വിന്യസിച്ചിരിക്കുന്നത്.
ആരോഗ്യ വിദഗ്ധര്‍ സൗദിയില്‍ നടത്തിയ വ്യത്യസ്ത നാല് പഠനങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത് ഈ അടുത്ത ആഴ്ചകളില്രോഗ ബാധിതരുടെ എണ്ണം രണ്ടു ലക്ഷം വരെ എത്തിയേക്കാം എന്നാണെന്നു ആരോഗ്യമന്ത്രി ഡോ.തൗഫിക് അല്റെബിയ വെളിപ്പെടുത്തിയതിനു പിന്നാലെ ആണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. രോഗ്യവ്യാപനത്തിനു സാധ്യതയുള്ള പ്രധാന കേന്ദ്രം ലേബര്‍ ക്യാമ്പുകള്‍ ആണെന്ന് കണ്ടെത്തി പരിശോധനകള്‍ ശക്തമാക്കിയതാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ദ്ധനവ് വരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: