മണ്ണുത്തി: ലോക് ഡൗണില്‍ വലക്കാവില്‍ വീട്ടില്‍ കയറി ഗുണ്ടാസംഘ ആക്രമണം. ഗൃഹനാഥനും ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്ക്. വലക്കാവ് അച്ചന്‍കുന്നില്‍ ഇന്നലൈ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.അച്ചന് കുന്നില്‍ കുഞ്ചാടത്ത് വിട്ടില്‍ ജയചന്ദ്രന് (50) ഭാര്യ ബിന്ദു ( 43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവം നടന്ന ഉടന്‍ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മണ്ണുത്തി പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ ഓട്ടോയില്‍ രക്ഷപ്പെട്ടു. വലക്കാവ് സ്വദേശി സുധീഷ് എന്ന കുട്ടി ടാര്‍ , മുരുകന് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും, പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
അക്രമത്തിനിരയായ ദമ്പതികളുടെ മകനെഅന്വേഷിച്ചാണ് സംഘം വീട്ടില്‍ എത്തിയത്. ഇതേ സമയം ബിന്ദുവും പെണ്മക്കളും മാത്രമായിരുന്നു വിട്ടില്‍ ഉണ്ടായിരുന്നത്.മകന് ജോലിയ്ക്ക് പോയി എന്ന് പറഞ്ഞത് വിശ്വസിക്കാതെ വിട്ടില്‍ കയറി ആദ്യം ബിന്ദുവിനെ ആക്രമിച്ചു പ്രതികള്‍.തുടര്‍ന്ന് വീട്ടില്‍ എത്തിയ ചന്ദ്രന് നേരെ തിരിഞ്ഞു. വാള്‍കൊണ്ട് കൈയ്യില്‍ വെട്ടിയെങ്കിലും പരിക്ക് ഗുരുതരമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: