തിരുവനന്തപുരം: നാടിനുവേണ്ടി പിഞ്ചുപൈതങ്ങളുടെ കരുതല്‍. മുതിര്‍ന്നവര്‍ നല്കിയ വിഷുക്കൈനീട്ടം കുട്ടികള്‍ കൊറോണയ്ക്കെതിരെ പോരാടുന്ന തങ്ങളുടെ നാടിനു സമര്‍പ്പിച്ചു. ‘എന്റെ കൈനീട്ടം എന്റെ നാടിന്’ എന്ന സന്ദേശത്തിന്റെ ഭാഗമായി ബാലഗോകുലം വിവിധ ജില്ലകളില്‍ സമാഹരിച്ച തുകയായ 463087 (നാല് ലക്ഷത്തി അറുപത്തിമൂവായിരത്തി എണ്‍പത്തിയേഴ്) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഈ വര്‍ഷത്തെ വിഷുക്കൈനീട്ടം കൊറോണ ദുരിതാശ്വാസത്തിനു സമര്‍പ്പിക്കാന്‍ കുട്ടികള്‍ തയ്യാറാവണമെന്ന് ബാലഗോകുലം സംസ്ഥാനസമിതി ആഹ്വാനം ചെയ്തിരുന്നു.
വിവിധ ജില്ലകളില്‍ കളക്ട്രേറ്ററുകളില് നടന്ന കൈമാറ്റല്‍ ചടങ്ങില്‍ അതത് ജില്ലകളിലെ സംസ്ഥാന, മേഖല, ജില്ലാ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കളക്ടര്‍മാര്‍ക്ക് ഗോകുലങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ബാലസമിതി അംഗങ്ങള്‍ തുക കൈമാറി. തിരുവനന്തപുരം – 35501, കൊല്ലം – 50001, പത്തനംതിട്ട – 35500, ആലപ്പുഴ. – 20000, കോട്ടയം – 93532, എറണാകുളം – 100077, ത്രിശ്ശൂര് – 40910, പാലക്കാട് – 25000, മലപ്പുറം – 34795, കോഴിക്കോട് – 10000, വയനാട് – 5000, കണ്ണൂര്‍- 12771 എന്നിങ്ങനെയാണ് കൈമാറിയ തുക. മുഖ്യമന്ത്രി പിണറായി വിജയന് പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ബാലഗോകുലം വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ കാര്യം എടുത്തു പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ബാലഗോകുലം കുട്ടികള്‍ തങ്ങളുടെ വിഷുകൈനീട്ടം ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന് കൈമാറി.ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഡി. നാരായണ ശര്‍മ്മ, മേഖലാ കാര്യദര്‍ശി ബി.എസ.് ബിജു, സംഘടനാ കാര്യദര്‍ശി എ. രാജന്, മേഖലാ സമിതി അംഗം സുനില്‍ കെ., മഹാനഗര്‍ ഖജാന്‍ജി ആര്. കൃഷ്ണകുമാര്‍, നെടുമങ്ങാട് ജില്ലാ കാര്യദര്‍ശി എം.എസ്. സുഭാഷ്, ഗ്രാമ ജില്ലാ കാര്യദര്‍ശി വി.എസ്. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കോട്ടയം ജില്ലയില്‍ കുട്ടികള്‍ സമര്‍പ്പിച്ച വിഷുകൈനീട്ടം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന് ജില്ലാ ബാല സമിതി അംഗങ്ങളായ പാര്‍വ്വതി കൃഷ്ണന്, വിസ്മയവിനോദ്, ദേവിക എസ് നായര്‍ എന്നിവര്‍ ബാലഗോകുലം സംസ്ഥാന ഉപാദ്യക്ഷന്‍ ഡോ എന്‍ ഉണ്ണികൃഷ്ണന്, പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാര്‍, പൊതു കാര്യദര്‍ശി മേഖല അദ്ധ്യക്ഷന്‍ വി.എസ് മധുസൂദനന്, ജില്ലാ സംഘടനാ സെക്രട്ടറി മനു കൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി.
കോഴിക്കോട് ജില്ലയിലെ ബാലഗോകുലം അംഗങ്ങള്‍ സ്വരൂപിച്ച തുക ചേംബറിലെത്തി ജില്ലാ കളക്ടര്‍ക്ക് കൈമാറി. വേങ്ങേരി ശിവജി ബാലഗോകുലത്തിലെ മിഥില പവിത്ര, ദേവ തീര്‍ത്ഥ എന്നിവര്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന് ഡിഡി കൈമാറി. ബാലഗോകുലം മേഖലാ സംഘടനാ സെക്രട്ടറി പി. കൈലാസ് കുമാര്‍, കോഴിക്കോട് മഹാനഗര്‍ സെക്രട്ടറി കെ.കെ. ശ്രീലാസ്, അഭിജിത്ത്, രവി കല്ലായ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: