ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന വീഡിയോകള്‍ താന്‍ പങ്കുവെച്ചതല്ലെന്ന മുന്നറിയപ്പുമായി നടി ശോഭന. ഫേയ്‌സ്ബുക്ക് പേജും അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. അവരാണ് വീഡിയോകള്‍ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തകാര്യം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ശോഭന വ്യക്തമാക്കിയത്.
ശോഭനയുടെ ഫേയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചില വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നടിയുമായി ബന്ധമില്ലാത്ത ഏതോ വിദേശികളുടെ വീഡിയോകളായിരുന്നു ഇത്. ഇതോടെയാണ് താരം ഇന്‍സ്റ്റയിലൂടെ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വിവരം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും, അക്കൗണ്ട് വീണ്ടെടുത്താല്‍ ഉടന്‍ അറിയിക്കുന്നതായിരിക്കുമെന്നും ശോഭന പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ ഫണ്ണി വിഡിയോകള്‍ ശോഭനയുടെ പേജില്‍ തുടര്‍ച്ചയായി വരുന്നുണ്ടായിരുന്നു. ഇതോടെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്. ഇതുവരെ അഞ്ച് വിഡിയോകളാണ് ശോഭനയുടെ ഫേസ്ബുക്ക് പേജിലൂടെ ഹാക്കര്‍ പുറത്തുവിട്ടിരിക്കുന്നത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഈ വീഡിയോകളെല്ലാം മാറ്റി ഹാക്ക്‌ചെയ്ത അക്കൗണ്ട് ശോഭന തിരിച്ച് പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: