ന്യൂദല്‍ഹി : രാജ്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ആയുധങ്ങള്‍ വാങ്ങിക്കുന്നതിനുള്ള നടപടികളെല്ലാം നിര്‍ത്തിവെയ്ക്കുന്നു. കേന്ദ്ര ഉന്നതതല സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈനിക കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സേന കത്തെഴുതി കഴിഞ്ഞു.
ഇന്ത്യന്‍ വ്യോമസേന നേരത്തെ 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായി തീരുമാനിച്ചിരുന്നതാണ്. അടിയന്തിര സാഹചര്യത്തില്‍ ഇവയെല്ലാം നിര്‍ത്തിവെയ്ക്കും. കൂടാതെ അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും ടാങ്കുകളും, പീരങ്കികളും, തോക്കുകളും വാങ്ങുന്നതിനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നടപടികളും ഇപ്പോള്‍ പാതിവഴില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
പ്രതിരോധ വകുപ്പ് ഉള്‍പ്പെടെ എല്ലാ മന്ത്രിസഭകളുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടുമാത്രമേ കോവിഡിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സാധിക്കൂ. എല്ലാ വകുപ്പുകളുടേയും സഹകരണം ഉണ്ടാകണമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: