കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന കപ്പക്കല്‍ ഭാഗത്തു നിന്നും തോപ്പയില്‍ ഭാഗത്തേക്ക് യാത്ര ചെയ്ത മൂന്നു കുടുംബങ്ങളെ ജനമൈത്രി പോലീസ് തിരിച്ചയച്ചു. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് പോലീസിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടെയും കണ്ണി ല്‍പ്പെടാതെ മൂന്ന് കുടുംബങ്ങള്‍ തോപ്പയില്‍ എത്തിയത്. ഇവരെ കണ്ടതോടെ തിരിച്ചയക്കുകയായിരുന്നു.
ഈ കുടുംബങ്ങളുടെ പേരില്‍ എപ്പിഡമിക് ആക്ട് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വെള്ളയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം യാത്ര വിലക്ക് ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്.എസ്. ഗോപകുമാര്‍ അറിയിച്ചു.
കൊയിലാണ്ടി: േേലാക് ഡൗണ്‍ ലംഘിച്ച് ഹാര്‍ബറില്‍ മത്സ്യം വാങ്ങാനെത്തിയ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുറ്റ്യാടി തീക്കുനി സ്വദേശി പുതുശ്ശേരി ഇസ്മായില്‍, ചേലിയ സ്വദേശി രാമന് എന്നിവര്‍ക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. കൊയിലാണ്ടി ഹാര്‍ബറില്‍ മൊത്ത വ്യാപാരത്തിന് മാത്രമെ അനുവാദമുള്ളുവെന്ന് എസ്ഐ കെ. രാജേഷ് കുമാര്‍ പറഞ്ഞു. വീട്ടാവശ്യത്തിന് അതാതു പ്രദേശത്തെ മത്സവ്യാപരികളില് നിന്ന് മീന്‍ വാങ്ങണമെന്നാണ് പോലീസ് നിര്‍ദ്ദേശം. ലോക് ഡൗണ്‍ ലംഘനം തടയാനും ഹാര്‍ബറിലെ തിരക്ക് ഒഴിവാക്കാനുമുള്ള നടപടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: