കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ കോവിഡ് 19 പുതിയതായി ആര്‍ക്കും സ്ഥിരീകരിച്ചില്ല. നിലവില്‍ 26 പേര് കോറോണ പോസറ്റീവായി ചികിത്സയിലുണ്ട്. കാസര്‍കോട് 3741 പേര് നിരീക്ഷണത്തിലുണ്ട്.
വീടുകളില്‍ 3685 പേരും ആശുപത്രികളില്‍ 56 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ആകെ 3385 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 2575 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. ആവര്‍ത്തനം ഉള്‍പ്പെടെ 513 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതിയതായി 5 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 146 പേരാണ് രോഗവിമുക്തരായത്. നിരീക്ഷണത്തിലുള്ള929 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: