ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് (കൊവിഡ് 19) ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ്(ഏപ്രില്‍ 27) മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗം വിളിച്ചിരിക്കുന്നത്. വിമാനസര്‍വ്വീസ് തുടങ്ങുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ രണ്ട് തവണ വീഡിയോ കോണ്‍ഫറസിലൂടെ പ്രധാനമന്ത്രി കൊവിഡ് ലോക്ഡൗണ്‍ നടപടികള്‍ വിലയിരുത്തിയിരുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കുമെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ പത്തുദിവസത്തിലാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം പതിനായിരത്തില്‍ നിന്ന് ഇരുപതിനായിരം കടന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ശരാശരി 1500 വീതം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇപ്പോഴും ലോകത്തെ ആകെ കൊവിഡ് രോഗികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയിലുള്ളത്. കൊവിഡ് പ്രതിരോധം മാസങ്ങള്‍ നീണ്ടുനില്‍ക്കാം എന്ന സൂചനയാണ് നീതി ആയോഗ് നല്‍കുന്നത്. ഇന്ത്യയിലെ സംഖ്യ ഏറെ ഉയരാം എന്ന മുന്നറിയിപ്പ് പല വിദഗ്ധരും നല്കുന്നു. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൊവിഡിന് കൂടുതല്‍ പേര് ചികിത്സയിലുള്ളത് ഗുജറാത്തിലാണ്.
അതേ സമയം ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണ്ണായകമാണ്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് മുകളിലെത്തി. 20471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 1486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 49 പേര് കൊവിഡ് ബാധിച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: