തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്തതിനെച്ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ ഒരു മൈക്ക് അധികമായി അനുവദിച്ച് പി.ആര്‍.ഡി. ഇന്നല പത്രസമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ മൈക്ക് ലഭിക്കാത്തതിനെ ചൊല്ലി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. പിണറായി സര്‍ക്കാരും സിപിഎം ഫ്രാക്ഷനുള്ള മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഒത്തുകളി ജന്മഭൂമി ഓണ്‍ലൈന്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ രണ്ടു ചേരിയായി തിരിഞ്ഞിരുന്നു. സിപിഎം ഫ്രാക്ഷനുള്ള പത്രപ്രവര്‍ത്തകരുടെ നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ഇത് തങ്ങള്‍ക്കും സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇവര്‍ തന്നെ ഇടപെട്ട് ഒരുമൈക്കും കൂടി പി.ആര്‍ഡിയെക്കൊണ്ട് അനുവദിപ്പിച്ചത്.
സെക്രട്ടറിയേറ്റില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി നടത്തിയ പത്രസമ്മേളനം കഴിഞ്ഞ ഉടനാണ് സിപിഎം ഫ്രാക്ഷനുള്ള മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് ചോദ്യം ചോദിക്കാതിരിക്കാനായി മൈക്ക് പിടിച്ചുവെയ്‌ക്കുന്നതിനെക്കുറിച്ച് പിആര്‍ഡി ഓഫീസറോട് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പരാതി അറിയിക്കുകയും ചെയ്തു. ചില മാധ്യമപ്രവര്‍ത്തകര്‍ പിണറായി സര്‍ക്കാരിന്റെ ഒളിച്ചോട്ടത്തിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് കൂടുതല്‍ വിവാദം ആകുമെന്ന് കണ്ടാണ് ഒരു മൈക്ക് കൂടി അനുവദിച്ചത്.
സിപിഎം ഫ്രാക്ഷന് നേതൃത്വം നല്‍കിയ ദേശാഭിമാനിയിലെയും കൈരളിയിലെയും കലാകൗമുദിയിലെയും മാധ്യമപ്രവര്‍ത്തകരുമായി മാതൃഭൂമിയിലെയും ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തരാണ് ഇന്നലെ വാക്കേറ്റം നടത്തിയത്. മുഖ്യമന്ത്രിയോട് വിവാദ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ സമ്മതിക്കാത്തതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.
കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പത്രസമ്മേളനം നടത്തുന്നതിനായി മുഖ്യമന്ത്രി നോര്‍ത്ത് ബ്ലോക്കിലെ പ്രസ് കോണ്‍ഫ്രന്‍സ് ഹാളിലും മാധ്യമപ്രവര്‍ത്തകര്‍ സൗത്ത് ബ്ലോക്കിലെ പിആര്‍ഡി ചേമ്പറിലുമാണ് ഇരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പത്രസമ്മേളനം നടക്കുന്നത്. പത്രസമ്മേളത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍ ചോദിക്കാനായി ഇന്നലെ രണ്ടുമൈക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. സിപിഎം ഫ്രാക്ഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിന് മണിക്കൂറുകള്‍ മുന്നേ എത്തി ചോദ്യം ചോദിക്കുന്നതിനുള്ള രണ്ടു മൈക്കുകളും ആദ്യം കൈക്കലാക്കുകയായിരുന്നു പതിവ്.
ഇവരാണ് ഇത്രയും നാളും മുഖ്യമന്ത്രിയെ ‘സുഖിപ്പിക്കല്‍’ ചോദ്യം ചോദിച്ച് രക്ഷപ്പെടുത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തിയതോടെ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ പ്രതിരോധത്തില്‍ ആയിരുന്നു. ഇത് കൂടുതല്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് മനസിലായതോടെയാണ് ഇന്ന് അധികമായി ഒരു മൈക്ക് കൂടി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: