ലോക്ക് ഡൗൺ കാഴ്ചകൾ… കോഴിക്കോട് ജന്മഭൂമി സീനിയർ ഫോട്ടോഗ്രാഫർ എം ആർ ദിനേശ് കുമാർ പകർത്തിയ ചിത്രങ്ങൾ.വത്തക്ക വേണ്ട പോകാൻ അനുവദിച്ചാൽ മതി… മതിയായ രേഖകളില്ലാതെ ഇരുചക്രവാഹനത്തിൽ നഗരത്തിലിറങ്ങിയ യുവതിയെ വത്തക്ക നൽകി തിരിച്ചു പോകാൻ പറയുന്ന പോലീസ്.
കുടുമ്പ മൊന്നാകെ … ലോക് ഡൗൺ മാനദണ്ടങ്ങൾ പാലിക്കാതെ ഇരുചക്രവാഹനത്തിൽ പാളയത്ത് വന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യുന്നു.
ഒരു കൈ സഹായം ?… വെളുത്തുള്ളിയുമായി ട്രോളി തള്ളിപോകുന്ന തൊഴിലാളി ഒന്നാം മേൽപ്പാലത്തിൽ സഹായത്തിനായി നോക്കി നിൽക്കുന്നു.
ഈ വഴി മറന്നോ… കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും രണ്ടു ബോഗികൾ മാത്രംഘടിപ്പിച്ച ട്രെയിൻ പരിശോധനയുടെ ഭാഗമായി ഓടിയപ്പോൾ
ചെറുവള്ളത്തിൽ കടലിൽ പോകാൻ തയ്യാറെടുക്കുന്നവർ
ഓക്കെ… ഓക്കെ… എല്ലാം ശരിയായി… ഞായറാഴ്ച മെബയിൽ ഷോപ്പ് തുറന്നപ്പോൾ ഫോൺ സർവീസ് ചെയ്യാനെത്തിയ ആൾ.
അന്നത്തിനുള്ള വക തേടണം അന്നവും കഴിക്കണം…
കൊറോണ സന്നദ്ധ പ്രവർത്തകരുടെ ഫോണുകൾ സർവ്വീസ് ചാർജില്ലാതെ നന്നാക്കി നൽകുന്ന സെൽഫോണിനസ് സ്ഥാപന ഉടമ എം വി അനൂപ് പണിപുരയിൽ
വിശപ്പാണ് സത്യം … ചെലവൂർ തുറയിൽ ഭഗവതി ക്ഷേത്രത്തിലെ കാവിൽ നൽകിയ ചോറ് ആർത്തിയോടെ കഴിക്കുന്ന കുരങ്ങുകൾ
സ്വതന്ത്രനായി നടക്കാം … ലോക്ക് ഡൗണിൽ നിരത്തിൽ വാഹനങ്ങൾ കുറഞ്ഞപ്പോൾ നടക്കാനിറങ്ങിയ ഇബ്രാഹിം
പ്രതികരിക്കാൻ ഇവിടെ എഴുതുക: