പത്തനംത്തിട്ട: ഇറ്റലിയില്‍നിന്നു വന്ന കുടുംബവുമായി അടുത്തിടപഴകിയതിനെ തുടര്‍ന്ന് കൊവിഡ് പിടിപ്പെട്ട് 43 ദിവസം കഴിഞ്ഞിട്ടും രോഗം മാറാതിരുന്ന പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തുടര്‍ച്ചയായ രണ്ട് ഫലങ്ങള്‍ കൂടി നെഗറ്റീവായാല്‍ മാത്രമേ ഇവര്‍ക്ക് ആശുപത്രി വിടാന്‍ കഴിയുകയുള്ളു.
തുടര്‍ച്ചയായി ഫലം പോസിറ്റീവായതോടെയാണ് ഇവര്‍ക്ക് ഐവര്‍ മെക്ടീന്‍ എന്ന മരുന്നു നല്കിത്തുടങ്ങിയത്. ഫംഗല്‍ ഇന്‍ഫെക്ഷനാണ് ഈ മരുന്ന് സാധാരണ നിലയില്‍ നല്‍കുന്നത്. അടുത്ത സാമ്പിള്‍ പരിശോധന അടുത്തദിവസം നടക്കും. ആ പരിശോധനയും നെഗറ്റീവ് ആയാല്‍ മാത്രമേ വീട്ടമ്മ രോഗവിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: