തിരുവനന്തപുരം: അരോഗ്യപ്രവര്ത്തകരില് നിന്ന് ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ.
ആറ് ദിവസത്തെ ശമ്പളം വീതം അഞ്ചുമാസങ്ങളിലായി പിടിക്കാനുള്ള നീക്കത്തിനെതിരെയാണ് മുന്നറിയിപ്പുമായി കെജിഎംഒ രംഗത്ത് വന്നിരിക്കുന്നത്. കൊവിഡിനെതിരെ ജീവന് പണയം വച്ച് പോരാടിയ സര്‍ക്കാര്‍ ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അങ്ങനെ സംഭവിച്ചാല്‍ കോടതിയില്‍ പോകുമെന്നും കെജിഎംഒ വ്യക്തമാക്കി.
സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഉള്ള ശമ്പളം കൂടി പിടിക്കുന്നത് ശരിയല്ലെന്നും കെജിഎംഒ ചൂണ്ടിക്കാട്ടി.
ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്‍ജിഒ അസോസിയേഷന് കോടതിയെ സമീപിക്കും. തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: