കണ്ണൂര്‍: കണ്ണൂരില്‍ കോറോണ വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടിയുമായി നീങ്ങുമ്പോള്‍ നിയമ ലംഘനം നടത്തി സിപിഎം നേതാവ് കാരായി രാജന്.വിപ്ലവ നായകന് ലെനിനിന്റെ നൂറ്റമ്പതാം ജന്മദിനത്തിന്റെ ഭാഗമായാണ് റെഡ് സോണായി പ്രഖ്യാപിച്ച കതിരൂര്‍ പഞ്ചായത്തിലെ സി.എച്ച്.നഗറില്‍ കാരായി രാജന് രണ്ടു പേരെ കൂടെ കൂട്ടി പതാക ഉയര്‍ത്തിയത്.
ഇതു സചിത്ര സഹിതം എഫ് ബി യില്‍ പോസ്റ്റാനും കാരായി മറന്നില്ല.ഫസല്‍ വധ കേസ് ഗൂഡാലോചനയില്‍ ജില്ലയില്‍ കാരായി രാജന് പ്രവേശനുമതി ഇല്ലെന്നിരിക്കെയാണ് നിയമ ലംഘനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് ഓര്‍ക്കുക, മനുഷ്യര്‍ ഉണ്ടെങ്കിലേ രാഷ്ട്രീയം ഉണ്ടാകൂ, ആദ്യം നമുക്ക് മനുഷ്യരെ രക്ഷപ്പെടുത്താം. അതിനു സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക തന്നെ വേണം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പുല്ലുവില കല്പ്പിച്ചു കൊണ്ട് റെഡ്സോണില്തന്നെ സ്വന്തം പാര്‍ട്ടി നേതാവ് ലോക്ഡൗണ്‍ ലംഘിച്ചിരിക്കുകയാണ്.]]
എന്‍ഡിഎഫ് പ്രവര്‍ത്തകനായ തലശ്ശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ നാടുകടത്തപ്പെട്ട കാരായി രാജന് ലോക്ഡൗണിന്റെ ഇളവിലാണ് നാട്ടിലെത്തിത്. കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ച് ലോക്ഡൗണും ലംഘിച്ച കാരായിയുടെ നടപടി വിവാദമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: