കണ്ണൂർ: കണ്ണൂരിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിത്തുടങ്ങി. ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം വന്നതോടെയാണ് കടുത്ത നിയന്ത്രണ നടപടികളിലേക്ക് ഭരണകൂടം കടക്കുന്നത്. പൂർണമായും അടച്ച 18 ഹോട്ട് സ്പോട്ടുകളിൽ ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റുണ്ടാകും.
നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പൊലീസ് പട്രോളിംഗ് ആരംഭിക്കും. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കൂ. ഇന്നലെ വരെ ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യമില്ലെന്ന വിലയിരുത്തലിലായിരുന്നു അധികൃതർ. എന്നാൽ ഇന്നലെ ജില്ലയിൽ പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അവശ്യ സാധനങ്ങൾ ഫോണിൽ ആവശ്യപ്പെട്ടാൻ വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ സംസ്ഥാനത്തുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. കർണാടകയിൽ നിന്നും വനത്തിലെ ഊടുവഴികളിൽ കൂടി മലയാളികൾകൾ കൂട്ടത്തോടെ കണ്ണൂരിലെത്തുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്,. നിയമവിരുദ്ധമായി എത്തിയ 36 പേരെ ഇരിട്ടിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: