തിരുവനന്തപുരം : നിസാമുദ്ദീന്‍ തബ്ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയവരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ലന്ന് ഡിജിപി ലോകനാഥ് ബെഹ്റ. ഇവര്‍ക്ക് വേണ്ടി ഇപ്പോഴും അന്വേഷണം നടത്തി വരികയാണ്. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് 518 പേരാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. ഇവരെല്ലാം നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ഡിജിപി അറിയിച്ചു. അതേസമയം സമ്മേളനത്തില്‍ 284 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സംസ്ഥാനത്ത് എത്തിയിട്ടും ഇതുവരെ മുന്നോട്ട് വന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ തബ്ലീഗ് പ്രവര്‍ത്തകരുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും അതിനാല്‍ കണ്ടെത്താന്‍ ബുദ്ധിമുണ്ടാണെന്നും ബെഹ്റ പറഞ്ഞു.
മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്കായുള്ള കേരള പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ഇവരെ വീടുകളിലോ മറ്റു ബന്ധപ്പെട്ട സ്ഥലങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നതാണ് പോലീസിന് തലവേദനയാകുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളാണ് കേരള പോലീസിന് ഈ വിവരം കൈമാറിയിരുന്നത്.
സംസ്ഥാനത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി റിപ്പോര്‍ട്ട് ചെയ്തവരില്‍ ഇതുവരെ ആറ് പേര്‍ക്ക് മാത്രമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 408 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധയുണ്ടായത്. ഇതില്‍ 288 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രി വിട്ടു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി മതസമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവില്‍ കഴിയുന്ന 509 പേരെയാണ് ഇനിയും കണ്ടെത്താനുണ്ടെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: