കാഞ്ഞങ്ങാട്: കയ്യൂര്‍ ചീമേനിയിലെ സജിതക്ക് ക്യാന്‍സറിനുള്ള മരുന്നുകള്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ വീട്ടിലെത്തി നല്കി. വൃക്ക സംബന്ധമായ അസുഖവും ക്യാന്‍സര്‍ രോഗവും ബാധിച്ച് ജീവിതം വിഷമത്തിലായിരുന്നു സജിത. ലോക്ക് ഡൗണ്‍ കാരണം മുംബൈയില്‍ നിന്നുള്ള മരുന്നെത്തിക്കാനാകാതെ വിഷമിച്ചിരിക്കുമ്പോഴാണ് ജില്ലാ ഭരണ സംവിധാനവും ആരോഗ്യവകുപ്പും ഇടപെടുന്നത്. കലക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ റീഹാബിലേഷന്‍ പ്രോജക്ട് നോഡല്‍ ഓഫീസറായ ഡോ.രാമന് സ്വാതി വാമന്‍ ഇടപെട്ട് മരുന്ന് ലഭിക്കുവാന്‍ നടപടിയെടുത്തു.
എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് സഹായം ലഭ്യമാക്കിയത്. ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന ജീവന് രക്ഷ മരുന്നാണ് കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ മോഹന്‍ദാസ് കയ്യൂര്‍ കുണ്ടത്തിലെ വീട്ടിലെത്തി കൈമാറിയത്.
എംവിഐമാരായ പി.വി.രതീഷ്, വൈകുണ്ഠന്‍, വി.കെ.ദിനേഷ്, ബിനീഷ് കുമാര്‍, എഎംവിഐമാരായ ഗണേഷ്, പ്രഭാകരന്, ഡ്രൈവര്‍ മനോജ്, സാമൂഹ്യ പ്രവര്ത്തകന് രാമദാസ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: