കണ്ണൂര്‍: രാജ്യം കൊറോണ ദുരിതം നേരിടുമ്പോള്‍ ഓണത്തിനിടെ പുട്ട് കച്ചവടമെന്നപോലെ അതീവരഹസ്യമായി പുതുതായി 8 ബാറുകള്‍ കൂടി അനുവദിച്ച കേരളസര്‍ക്കാരിനെ അടിയന്തരമായും ഐസൊലേഷനില്‍ പ്രവേശിപ്പിക്കണമെന്ന് കേരള മദ്യനിരോധന സമിതി പരിഹസിച്ചു. പ്രത്യേക സാഹചര്യത്തില്‍ നടപ്പാക്കിയ മദ്യ നിരോധനം മൂലം ഊഹാപോഹങ്ങള്‍ പോലും കാറ്റില്‍പ്പറത്തി മദ്യപസമൂഹം മാറ്റത്തിന്റെ പാതയിലേക്ക് വരുന്നത് കേരള ജനത ആകാംഷയോടെ നോക്കിക്കാണുമ്പോഴാണ് ഇത്തരത്തിലൊരു നടപടി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്.
ഇത് തികച്ചും ജനവഞ്ചനയാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്നും ഇതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കാന്‍ മുന്നോട്ടു വരണമെന്നും കേരള മദ്യനിരോധനസമിതി ജില്ലാ പ്രസിഡണ്ട് രാജന് തീയറേത്ത്, സെക്രട്ടറി ആര്‍ട്ടിസ്റ്റ് ശശികല, സംസ്ഥാന സെക്രട്ടറി ടി.പി.ആര്. നാഥ്, വൈസ് പ്രസിഡന്റ് ദിനു മൊട്ടമ്മല്‍, വനിതാ പ്രസിഡന്റ് ഐ.സി. മേരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: