തിരുവനന്തപുരം: തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോവിഡ് 19 ബാധിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്ന് കെ.സുരേന്ദ്രന്. മറ്റു സംസ്ഥാനങ്ങളെല്ലാം ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍ കേരളം മാത്രമാണ് ഇത് വ്യക്തമാക്കാത്തതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചു വന്നവരുടെ നിരീക്ഷണ കാലാവധി അവസാനിച്ചോ, ഇവരുടെ സമ്പര്‍ക്കം വഴി ആര്‍ക്കെങ്കിലും രോഗം പിടിപെട്ടോ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ബിജെപി ആരോപിച്ചു.
ഈ പ്രവണത ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ പ്രവര്‍ത്തന ഉദാഹരിച്ച കെ.സുരേന്ദ്രന്, മുഖ്യമന്ത്രിയുടെ വൈകുന്നേര പത്ര സമ്മേളനത്തില്‍ എല്ലാം വിവരിക്കുന്നെന്ന് പറയുമ്പോഴും തബ് ലീഗ് വഴി രോഗം വന്നവരെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ആരോപിച്ചു.
കൊറോണയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത് വളരെയധികം ആശങ്ക സൃഷ്ടിക്കുന്നു. ഗള്‍ഫില്‍ നിന്നുള്ളവര്‍ എത്തി 30 ദിവസം കഴിഞ്ഞിട്ടും ഇപ്പോള്‍ കൊറോണ സ്ഥിരീകരിക്കുകയാണ്. ഇതിലൂടെ പല തരത്തിലുള്ള സംശയങ്ങളാണ് ഉയരുന്നത്. സംശയങ്ങള്‍ ദുരീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പലതരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പലതും ഇപ്പോഴും നടക്കുന്നില്ല. പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കണം. എല്ലാവര്ക്കും റേഷന്‍ കടകള്‍ വഴി പലവ്യഞ്ജന കിറ്റുകള്‍ നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാത്തതില്‍ ഒന്നു മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ 894.5 കോടി രൂപ കേരള സര്‍ക്കാരിന് ഇന്നലെ നല്കി. എന്നാല്‍ ധനമന്ത്രി ഇതേകുറിച്ച് ഒന്നും പറയുന്നില്ല. കേന്ദ്രം പണം തരുന്നില്ലന്ന് വിലപിക്കുന്ന മന്ത്രി കേന്ദ്രം നല്കിയ പണത്തെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് പണം നേരിട്ട് നല്‍കുന്നുണ്ട്. കേരളവും അത് മാതൃകയാക്കണം. ജനങ്ങളുടെ കയ്യില്‍ പണമെത്തിയാല്‍ മാത്രമേ പ്രതിസന്ധികള്‍ അയ യുകയുള്ളൂ.
കൊറോണ പ്രതിസന്ധിയുടെ മറവില്‍ പണം ഉണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലൂടെ വ്യക്തമാകുന്നത്. ഇതും കൊറോണക്കാലത്തെ അഴിമതിയാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
അസാധാരണമായ അഴിമതിയാണ് സ്പ്രിംഗ്ളറില് നടന്നിരിക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പിണറായിയെ ഭയമെന്ന് കെ.സുരേന്ദ്രന്
സ്പ്രിംഗ്ളര്‍ ഇടപാടില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കും സെക്രട്ടേറിയറ്റിനും അദ്ദേഹത്തെ ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചു. ഹൈക്കോടതി പോലും സംശയത്തോടെയാണ് ഇടപാടിനെ സമീപിച്ചത്. എന്നാല്‍ കൊറോണ കഴിഞ്ഞിട്ട് എല്ലാം പരിശോധിക്കാമെന്നാണ് സിപിഎം പറയുന്നത്. കൊറോണയുടെ മറവിലാണ് എല്ലാ തട്ടിപ്പും നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ.സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഹൈക്കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഇന്നലെ വലിയ തിരിച്ചടിയാണ് നേരിട്ടത്. അസാധാരണമായ അഴിമതിയാണ് സ്പ്രിംഗ്ളറില് നടന്നിരിക്കുന്നത്. സ്പ്രിംഗ്ളറിലെ വിവര കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. മുഖ്യമന്ത്രിയുടെ വകുപ്പുകളെല്ലാം കുത്തക വത്കരിക്കാനാണ് ശ്രമം നടക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് യാത്രയ്ക്ക് പോലീസിന്റെ ഇ-പാസ് നല്‍കുന്നത് പോലും കുത്തക കമ്പനികളാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിഡിറ്റിനെയും കെല്‍ട്രോണിനെയും തകര്‍ത്തു.
വിവര കൈമാറ്റം സംബന്ധിച്ച് നിലവിലുള്ള എല്ലാ കരുതലും നിയമങ്ങളും സ്പ്രിംഗ്ളറിന്റെ വിവര കൈമാറ്റത്തിലൂടെ അട്ടിമറിച്ചിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. ഹൈക്കോടതിയിലുള്ള കേസില്‍ ഭാഗഭാക്കാകുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: