ന്യൂദല്‍ഹി: രാജ്യത്ത് ഇസ്ലാമാഫോബിയ നിലനില്‍ക്കുന്നില്ലെന്നും ഇന്ത്യ മുസ്ലിങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാജ്യത്ത് ഇസ്ലാമാഫോബിയ നിലനില്‍ക്കുന്നതായുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു നഖ്വി.
മുസ്ലീങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്ലാമാഫോബിയ പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നുമായിരുന്നു ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പറേഷന്റെ പ്രസ്താവന. മുസ്ലീം സമുദായത്തിന്റെ മത,സാമൂഹിക, സാമ്പത്തിക അവകാശങ്ങള്‍ ഒരു തരത്തിലും ഹനിക്കില്ലെന്നും അവയെല്ലാം സുരക്ഷിതമാണെന്നും ഈ പ്രസ്താവനക്ക് മറുപടിയായി മന്ത്രി പറഞ്ഞു. റംസാന് വ്രതം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: