ന്യൂദല്‍ഹി: കൊറോണയെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളംചേര്‍ത്ത കേരളത്തിന്റെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍. ഇളവുകളെല്ലാം എത്രയും വേഗം പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവുകള്‍ അനുസരിക്കണമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിന് നിര്‍ദേശം നല്കി.
ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കോ അനുവാദമില്ലെന്ന് ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെന്ന് അജയ് ഭല്ല സംസ്ഥാനത്തിനയച്ച കത്തില്‍ ഓര്‍മിപ്പിക്കുന്നു.
കേന്ദ്ര ഉത്തരവ് എല്ലാവരും പ്രാദേശികമായ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കര്‍ശമായി നടപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏപ്രില്‍ 15ന് ഇറക്കിയ ഉത്തരവിലുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കൂടാതെ മാര്‍ച്ച് 31ന് സുപ്രീംകോടതി ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ഇളവുകള്‍ അടിയന്തിരമായി പിന്‍വിക്കാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ കേരളം പ്രവര്‍ത്തിക്കാവൂ എന്നും കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളെ ഒഴിവാക്കി കേരളം നാലു മേഖലകളായി തിരിച്ച് പ്രത്യേക രീതി നടപ്പാക്കുകയും നിരവധി ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് ഏപ്രില്‍ 17ന് ഇറക്കിയ ഉത്തരവിനെ കേന്ദ്രം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: