കണ്ണൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് കണ്ണൂര്‍ പൂര്‍ണമായി അടച്ചിട്ടിട്ടും ജില്ലയിലെ റോഡുകളില്‍ വന്‍ ജനതിരക്കും വാഹനങ്ങളുടെ നീണ്ടനിരയും. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഒന്നാമതുള്ള കണ്ണൂരില്‍ ജനം പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും വാഹനം പിടിച്ചെടുക്കുമെന്നും ഐജി വിജയ് സാഖറെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പോലീസും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ കണ്ണൂര്‍ ജില്ലയില്‍ ലോക്ഡൗണ്‍ അവസാനിക്കും വരെ കര്‍ശന പരിശോധനകളുണ്ടാകും. നിലവില്‍ അന്‍പത്തിരണ്ട് പേരാണ് കൊവിഡ്19 സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഏറെ ആശങ്കയുയര്‍ത്തിയ കാസര്‍കോടിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോള്‍ കണ്ണൂരില്‍ രോഗബാധിതര്‍. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഐജി വിജയ് സാഖറെയുടേയും, ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ജില്ല പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: