ലണ്ടന്‍: കോടികളുടെ തട്ടിപ്പുകേസില്‍ തന്നെ ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്യരാജാവ് വിജയ് മല്ല്യ നല്കിയ ഹര്‍ജി ബ്രിട്ടീഷ് ഹൈക്കോടതിയും തള്ളി. ഇതോടെ ബ്രിട്ടീഷ് ഭരണകൂടത്തിന് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറേണ്ടി വരും. അന്താരാഷ്ട്ര തലത്തില്‍ മോദി സര്‍ക്കാരിന് ലഭിച്ച മറ്റൊരു വലിയ വിജയമാണിത്.
പ്രതിസന്ധിയിലായ തന്റെ കിങ്ങ് ഫിഷര്‍ എയര്‍ലൈന്‍സിനെ രക്ഷിക്കാനെന്ന പേരില്‍ മല്ല്യ കോടികള്‍ വായ്പ്പയെടുത്ത് മുങ്ങുകയായിരുന്നു.
ബ്രിട്ടീഷ് പൗരത്വമുള്ള ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ 64 കാരനായ മല്ല്യ നല്കിയ അപ്പീലാണ് ഇന്നലെ ഹൈക്കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: