ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിയുടെ മരുമകള്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന കെട്ടിട സമുച്ചയത്തിനുള്ളിലെ 125 കുടുംബങ്ങളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ശുചീകരണത്തൊഴിലാളിയുടെ മരുമകളുടെ അമ്മ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ബന്ധുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള എല്ലാവരും ഇവരുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിനെ തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരെയും ഐസൊലേഷനിലാക്കിയിരുന്നു. എന്നാല്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പക്ഷേ കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് 19 പരിശോധനാഫലം എത്തിയപ്പോള്‍ ശുചീകരണതൊഴിലാളിയുടെ മരുമകള്‍ക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.
കുടുംബത്തിലാദ്യമായിട്ടാണ് കൊവിഡ് 19 പോസിറ്റീവ് ആകുന്നത്. പരിശോധനാ ഫലം എത്തിയതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന 125 കുടുംബങ്ങളെ ഹൗസ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ബ്ലോക്കിലെ 25 കുടുംബങ്ങള്‍ കര്‍ശനമായി നിരീക്ഷണത്തിലാണ്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ അനുവാദമുണ്ടെങ്കിലും ഇവിടങ്ങളില്‍ കര്‍ശനമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: