കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യക്കാര്‍ക്ക് മാത്രമായി ക്രമീകരിച്ചിരുന്ന രജിസ്ട്രേഷന് തീയതി അവസാനിച്ചു. പാസ്പോര്‍ട്ട് ഉണ്ടങ്കിലും വിസ കാലാവധി അവസാനിച്ച അയ്യായിരത്തോളം ആളുകള്‍ ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയെന്നാണ് കണക്കുകള്‍. ഏപ്രില്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലും മറ്റു രാജ്യക്കാരോടൊപ്പം ഇന്ത്യാക്കാര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ക്രിമിനല്‍ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത താമസ രേഖ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലേക്ക് പോകുന്നതിനും ശരിയായ വിസയില്‍ മടങ്ങി വരുന്നതിനും സാധിക്കും.
പാസ്പോര്‍ട്ട്, സിവില്‍ ഐഡി രേഖകളും ബാഗേജുമായി രെജിസ്ട്രേഷന് സെന്ററില്‍ എത്തിയവരെയാണ് നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. രേഖകള്‍ കൈ വശമില്ലാത്തവരെയും എംബസ്സി നിയോഗിച്ചിട്ടുള്ള വളണ്ടിയര്‍ മാര്‍ മുഖേന ഇന്ത്യന്‍ എംബസി നല്കുന്ന ഔട്ട്പാസ് പ്രയോജനപ്പെടുത്താം.
40, 000 ഇന്ത്യക്കാരാണ് കുടിയേറ്റ നിയമം ലംഘകരായി നിലവില്‍ രാജ്യത്ത് തുടരുന്നത്. പൊതുമാപ്പ് ഉപയോഗിക്കുന്നവരെ കുവൈത്ത് സര്‍ക്കാര്‍ സൗജന്യമായി നാട്ടിലെത്തിക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: