റിയാദ് : സൗദിയില്‍ വരും ദിവസങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നു ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അല്‍ റബിയ അഭിപ്രായപ്പെട്ടു. വിദഗ്ധര്‍ നടത്തിയ വ്യത്യസ്ത പഠനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സൗദിയില്‍ ഈ ആഴ്ചകളില്‍ 10000 മുതല്‍ 2 ലക്ഷം വരെ കൊറോണ ബാധിതര്‍ ഉണ്ടാകുമെന്നു ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ ശക്തമാക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തതിനാല്‍ ആണ് ഇത്രയും കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നു ഡോ.തൗഫീഖ് അല്‍ റബിയ പറഞ്ഞു
ആകെ രോഗ ബാധിതരുടെ എണ്ണം 10484 കടന്നത്. മക്കയില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് കണ്ടെത്തിയത്. മക്കയില്‍ 402, റിയാദില്‍ 200, ജിദ്ദയില്‍ 186, മദീനയില്‍ 120, ദമ്മാമില്‍ 78, ഹുഫോഫില്‍ 63, ജുബൈലില്‍ 39 എന്നീ സ്ഥലങ്ങളില്‍ ആണ് ഉയര്‍ന്ന തോതില്‍ കൊറോണ ബാധിതരെ കണ്ടെത്തിയിട്ടുള്ളത്.
ആറു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതില്‍ എല്ലാവരും തന്നെ വിദേശികള്‍ ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മക്കയിലും ജിദ്ദയിലും ആണ് മരണങ്ങള് രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ ബാധിച്ചു സൗദിയില്‍ മരണമടഞ്ഞവരുടെ എണ്ണം 103 കടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: