തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വെച്ച് രണ്ട് സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവത്തില്‍ മുഖ്യധാരയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ മൗനം ഭജിച്ചെന്ന് സ്വാമി ചിദാനന്ദപുരി
ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആരെങ്കിലുമായിരുന്നു കൊല്ലപ്പെട്ടതെങ്കില്‍ വന്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുമായിരുന്ന മാധ്യമങ്ങളാണ് ഈ ദാരുണമായ സംഭവത്തെ വാര്‍ത്തയാക്കാതിരുന്നത്. മറ്റ് പല സംഭവങ്ങളിലും വാദകോലാഹലങ്ങള്‍ നടത്തുന്ന സാംസ്കാരികനായകന്മാരെന്ന് അവകാശപ്പെടുന്നവരും ഈ സംഭവത്തില്‍ ഒന്നും മിണ്ടിയില്ലെന്ന് സ്വാമി ചിദാനന്ദപുരി വ്യക്തമാക്കി.
അതേസമയം സിപിഎമ്മിന്റേയും മാവോയിസ്റ്റുകളുടേയും സ്വീധീന മേഖലയില്‍ നടന്ന അതിക്രൂരമായ സംഭവത്തെ മാതൃഭൂമി വ്യാജ വാര്‍ത്തയാക്കി മാറ്റിയതും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മോഷ്ടാക്കളെന്ന് സംശയിച്ച് നാട്ടുകാര്‍ മൂന്ന് പേരെ തല്ലികൊന്നെന്ന രീതിയിലാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: