ദുബായ്: കൊറോയുടെ പശ്ചാത്തലത്തില്‍ എഴുതിയ കവിതയുടെ പേരില്‍ വ്യവസായ പ്രമുഖന് സോഹന്‍ റോയിയെ തകര്‍ക്കാന്‍ നീക്കം. തീവ്രവാദ സ്വഭാവമുള്ള മത സംഘടനകളും ഇടതുപക്ഷ സഹയാത്രികരുമാണ് പിന്നില്‍. കോവിഡിനെതിരെ ലോകം മുഴുവന്‍ ഒറ്റക്കെട്ടായ് ചെറുക്കാന്‍ ഇറങ്ങിയപ്പോള്‍, അതു മനസ്സിലാക്കാതെ മത നേതാക്കള്‍ വിശ്വാസികളെ ഭാരതത്തിന്റെ പലഭാഗങ്ങളിലും സംഘടിപ്പിക്കാന്‍ ശ്രമിച്ച് രോഗവ്യാപനം കൂട്ടുന്നു വാര്‍ത്ത അറിഞ്ഞപ്പോള്‍ മനസ്സിലുണ്ടായ പ്രതിഷേധമായിരുന്നു കവിത.
ഒരു മതത്തെയും എടുത്തു പറയാതെ വരികളായിരുന്നു കവിതയില്‍. സോഷ്യല്‍ മീഡിയയില്‍ കവിതയുടെ പശ്ചാത്തല ചിത്രമായി ‘നിസാമുദീന്‍’ വന്നതാണ് വിവാദമാക്കുന്നത്. ‘ഇന്ത്യയിലുള്ള മീഡിയ ടീമിനെയാണ് സോഷ്യല്‍ മീഡിയ ഏല്പിച്ചിരുന്നത്. അര്‍ത്ഥം മനസ്സിലാക്കാതെയുള്ള ചിത്രീകരണമായതിനാല്‍ സോഹന്‍ തന്നെ മുന്‍കൈ എടുത്ത് ഡിലീറ്റ് ചെയ്യിച്ചു.ഖേദ പ്രകടനവും നടത്തി. പിന്നെയും വിവാദമാക്കുന്നത് എന്തിനെന്നറി യില്ല’ സോഹന്‍ റോയി പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ സോഹന്‍ റോയിക്കെതിരെ വ്യാപക ആക്രമണമാണ് നടത്തിയത്. ജമാ അത്ത് ഇസ്ലാമി ഔദ്യോഗികമായി പരാതിയും നല്കി. ലോക കേരളസഭയില്‍ മുഖ്യമന്ത്രി അപമാനിച്ചപ്പോള്‍ പരിപാടി സോഹന്‍ ബഹിഷ്ക്കരിച്ചിരുന്നു. ഇടതു സഹയാത്രികനായിരുന്ന സോഹനോട് സിപിഎമ്മിന് വിദ്വേഷം ഉണ്ടാകാന്‍ കാരണമതാണ്. നരേന്ദ്രമോദിയെ പ്രശംസിച്ചതും എതിര്‍പ്പിന് ആക്കം കൂട്ടി.
കഴിഞ്ഞ 22 വര്‍ഷമായി ഏറ്റവും മികച്ച രീതിയില്‍ യു എ ഇ ആസ്ഥാനമാക്കി ലോക വ്യാപകമായി ബിസിനസ്സ് ചെയ്യുന്ന ആളാണ് ഹോളിവുഡ് സംവിധായകന് കൂടിയായ സോഹന്‍ റോയി. സ്റ്റാഫിനായി കൃത്യമായ ശമ്പളവും, വാര്‍ഷിക വര്‍ദ്ധനവും, പെന്‍ഷനും മാസാമാസം ലാഭവിഹിതവും ഏര്‍പ്പെടുത്തുക മാത്രമല്ല, സമ്പത്തിന്റെ 50% സ്വന്തം സ്റ്റാഫിനായി നീക്കിവച്ച് വില്പത്രമെഴുതുകയും ചെയ്ത വ്യവസായി. ഫോബ്സില് പേരു ചേര്‍ക്കപ്പെട്ടിട്ടു കൂടി 16 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന 53 സ്ഥാപനങ്ങളുടെ ചെയര്‍മാനെന്നോ സിഇഒ എന്ന നിലയിലോ ലഭ്യമാവേണ്ട പ്രിവിലേജുകള്‍ ഒഴിവാക്കി ഓഫീസ് ബോയിക്കു ബാധകമാവേണ്ട തൊഴില്‍ നിഷ്ഠകള്‍ തനിക്കും സ്വയമേര്പ്പെടുത്തി മാതൃകാ തൊഴില്‍ ദാതാവായ വ്യക്തി.
തൊഴില്‍ ആവശ്യങ്ങള്‍ക്ക് എക്കണോമിക്ക് ക്ലാസ്സില്‍ യാത്ര ചെയ്യുക വഴിയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കുക വഴിയും ലാഭിയ്ക്കുന്ന തുക, സ്റ്റാഫിന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസ പെന്‍ഷനായി കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കൃത്യമായി കൊടുക്കുന്ന ലോകത്തിലെ ഏക വ്യവസായി.യു എ ഇ യില്‍ മാത്രം ആയിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, അതാതു മേഖലയിലെ മികച്ച ശമ്പളവും തൊഴില്‍ പരിരക്ഷയും ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ വ്യവസായ പ്രമുഖരുടെ കൂട്ടായ്മയായ ഇന്‍ഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബിനും 10 ബില്യണ്‍ ഡോളറിന്റെ പ്രോജക്ട് ഇന്ഡിവുഡിനും തുടക്കം കുറിയ്ക്കുകയും ശക്തമായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യുന്നു.
സ്വന്തം വീടു പോലും കോവിഡ് പരിചരണത്തിനു വിട്ടു നല്‍കുകയും വെന്റിലേറ്ററുകള്‍ ആദ്യമായെത്തിയ്ക്കുകയും വഴി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ വേറിട്ടു നിന്നു. നേപ്പാളിലും, ചെന്നൈയിലും, കേരളത്തിലും പ്രകൃതി ദുരന്തമുണ്ടായപ്പോഴൊക്കെ ഏറ്റവും ആവശ്യമുള്ളവരെ കണ്ടെത്തി നൂറു കണക്കിന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.തൊഴില്‍ സ്ഥാപനത്തിലെ മാനുഷിക മൂല്യങ്ങളെ വിലയിരുത്തി 2016ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാവിനുള്ള പുരസ്കാരം ലഭിച്ചു.സിനിമ സംവിധായകനെന്ന നിലയില്‍ അമ്പതോളം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.
ഓസ്കാര്‍ ലൈബ്രറിയില്‍ ഇടം നേടിയ സ്ക്രിപ്റ്റും, നോവലും, മഹാകാവ്യ വിഭാഗത്തില്‍ പെടുന്ന അണു മഹാകാവ്യവും അടക്കം ആറു കൃതികളുടെ രചയിതാവ്: കാലിക വിഷയങ്ങളെ ആസ്പദമാക്കി ‘ട്രോള്‍ ‘ രൂപത്തില്‍ എഴുതി ചിത്രാഖ്യാനവും സംഗീതവും നല്കി കഴിഞ്ഞ രണ്ടരവര്‍ഷമായി ദിവസവും പുറത്തു വരുന്ന ഉത്തരാധുനിക സാഹിത്യ മേഖലയിലെ തീര്‍ത്തും വ്യത്യസ്തമായ നാലു വരിയിലൊതുങ്ങുന്ന 875 എണ്ണം പറഞ്ഞ അണുകവിതകളുടെ രചയിതാവ്,ടെലിവിഷന്‍ ലോകത്തിന്റെ ഓസ്കാറായ ‘ എമ്മി’ അവാര്‍ഡ് കമ്മറ്റിയില്‍ യു എ യില്‍ നിന്നുമുള്ള ഏക പ്രതിനിധി. അങ്ങനെ ഉള്ള ഒരാളെ കവിതയുടെ പേരില്‍ ആക്രമിക്കുന്നതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടന്നു സംശയിക്കണം. അറ്റ്ലസ് രാമചന്ദ്രന്റെ വ്യവസായ സാമ്രാജ്യം തകര്‍ത്ത ശക്തികള്‍ തന്നെയാണ് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: