ന്യൂദല്‍ഹി: ലോക്ക്ഡൗണിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 20.5 ലക്ഷം സൗജന്യഭക്ഷണപ്പൊതി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 20.5 ലക്ഷം സൗജന്യഭക്ഷണപ്പൊതി വിതരണം ചെയ്ത് ഇന്ത്യന്‍ റെയില്‍വേ. മാര്‍ച്ച് 28 മുതല്‍ റെയില്‍വേയുടെ വിവിധ സംഘടനകളില്‍ നിന്നുള്ള ജീവനക്കാര്‍ ഭക്ഷണവിതരണത്തിനായി അഹോരാത്രം പണിയെടുത്തുവരിയാണ്. ഐ.ആര്.സി.ടി.സി പാചകപ്പുരകള്‍, റെയില്‍വേ സംരക്ഷണസേന, സന്നദ്ധ സംഘനകള്‍ എന്നിവയുടെ വിഭവ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഉച്ചഭക്ഷണം പേപ്പര്‍ പ്ലേറ്റുകളിലും രാത്രി ഭക്ഷണം പാക്കറ്റുകളിലാക്കിയുമാണ് റെയില്‍വേ നല്ക്കുന്നത്. സാമൂഹിക അകലവും ശുചിത്വവും പാലിച്ചാണ് ഭക്ഷണവിതരണം. ആര്.പി.എഫ്, റെയില്‍വേ പൊലീസ്, സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, സന്നദ്ധ സംഘടനകള്‍ ,റെയില്‍വേ മേഖലകളുടെ കീഴിലുള്ള വിവിധ വാണിജ്യ വകുപ്പുകള്‍ എന്നിവരുടെ സഹായത്തോടെ റയില്‍വേ സ്റ്റേഷനിലും പുറത്തുമുള്ള ആവശ്യക്കാര്‍ക്കുമാണ് ഭക്ഷണം എത്തിക്കുന്നത്.
ഇതില്‍ 11.6 ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ ഐ.ആര്.സി.ടി.സിയും, 3.6 ലക്ഷം ആര്‍പിഎഫും, 1.5 ലക്ഷം റെയില്‍വേയുടെ കൊമേഴ്സ്യല്‍ വിഭാഗവും മറ്റു വിഭാഗങ്ങളില്‍ നിന്ന് 3.8 ലക്ഷം പാക്കറ്റുകള്‍ റെയില്‍വേയുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനകളുമാണ് സംഭാവന നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: