തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ താക്കീത് നല്‍കിയതോടെ സംസ്ഥാന സര്‍ക്കാര്‍ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ ഇളവുകള്‍ പിന്‍വലിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ കേരളം തീരുമാനിച്ചത്. കൂടാതെ അടിയന്തിരമായി വിശദീകരണം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയകുമാര്‍ ഭല്ല ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. ഇതില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഇളവുകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് വിശദമായി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നതിനും, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതിയും സംസ്ഥാനം പിന്‍വലിക്കും.
പൊതുജനങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന സ്ഥലങ്ങള്‍ക്ക് ഇളവ് നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇത് വകവെ്ക്കാതെ റസ്റ്റോറന്റുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ സംസ്ഥാനം അനുമതി നല്‍കുകയായിരുന്നു. ഇത് തിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആദ്യം കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ മാത്രമാണ് ഇളവുകള്‍ നല്‍കാനുള്ള ഉത്തരവ് പുറത്തിറക്കിയതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ചീഫ് സെക്രട്ടറി പറഞ്ഞതും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി തേടിയിരുന്നു എന്നാണ്. കൂടാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത് കേന്ദ്രം തെറ്റിദ്ധാരണ മൂലമാണ് സംസ്ഥാനത്തിന് കത്തയച്ചതെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസ്ഥാനത്തെ ന്യായീകരിക്കാനും ശ്രമം നടത്തി.
അതിനിടെ കേന്ദ്രത്തിന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടനടി ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉന്നതതലയോഗത്തില്‍ പങ്കെടുക്കകയും ചെയ്തു. ഈ അവലോകന യോഗത്തിന് ശേഷമാണ് ഇളവുകള്‍ തിരുത്താന്‍ കേരളം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: