തിരുവനന്തപുരം: കൊറോണ വൈറസ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കന്‍ കമ്പനി സ്പ്രിങ്ക്ളറുമായി സംസ്ഥാന സര്‍ക്കാറിന്റെ കരാര്‍ രാജ്യത്ത് നിലവിലുള്ള നിയമത്തിന് എതിര്. രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്േനാളജി നിയമം, 2011ലെ ചട്ടം, ക്ലൗഡ് സര്‍വീസ് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, വ്യക്തിഗത ആരോഗ്യവിവരങ്ങള്‍ കൈമാറുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയ പൂര്‍ണമായും ലംഘിച്ചാണ് കരാര്‍ ഉണ്ടാക്കിയത്.
2011 ഏപ്രിലെ ഇന്‍ഫര്‍മേഷന്‍ റൂള്‍ പ്രകാരം സെന്‍സിറ്റീവ് ഡാറ്റാ വിഭാഗത്തില്‍ വരുന്നതാണ് ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍. ഇത് കൈമാറുന്നത് നിയമപരമായ കരാറുകളിലൂടെ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്ര നിയമം നിഷ്കര്‍ഷിക്കുന്നു. ഈ വിവരങ്ങള്‍ എന്തിനാണ് സ്വീകരിക്കുന്നതെന്നും അവയുടെ സുരക്ഷസംബന്ധിച്ച കാര്യങ്ങളും റൂള്‍ മൂന്ന് പ്രകാരം വ്യക്തമാക്കണം. ഇതൊന്നും സംസ്ഥാന സര്‍ക്കാരിന്റെ കരാറില്‍ പാലിക്കപ്പെട്ടിട്ടില്ല.
സംസ്ഥാനങ്ങളോ സര്‍ക്കാര്‍ ഏജന്‍സിയോ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ചും ക്ലൗഡ് സ്പേസ് ഉപയോഗിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അതസുനരിച്ച് ഒരു മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് (എംഎസ്എ) കരാര്‍ മാതൃകയില്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ കോപ്പി എടുത്ത് കമ്പനിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പേരുകള്‍ ചേര്‍ത്താല്‍ മാത്രം മതി. അങ്ങനെ ആയിരുന്നെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് എവിടെ, അവയുടെ സുരക്ഷ, അതില്‍ വീഴ്ചവരുത്തിയാലുള്ള നിയമനടപടി അടക്കമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കരാറില്‍ ഉള്‍പ്പെടുമായിരുന്നു. സ്പ്രിങ്ക്ളര്‍ കരാറില്‍ അതും പാലിച്ചില്ല.
കേന്ദ്രത്തിന്റെ മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് പ്രകാരമായിരുന്നെങ്കില്‍
സേവനം അവസാനിപ്പിക്കുമ്പോള്‍ ചെയ്യേണ്ടതായി കേന്ദ്രം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അടങ്ങുന്ന ‘എക്സിറ്റ് ക്ലോസ്’ ഒന്നും സ്പ്രിങ്ക്ളര്‍ കരാറില്‍ ചേര്‍ത്തിട്ടില്ല. കേന്ദ്രത്തിന്റെ മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് പ്രകാരമായിരുന്നെങ്കില്‍ ഫോറന്‍സിക് ടൂള്‍സ് ഉപയോഗിച്ച് പോലും തിരിച്ചെടുക്കാനാകാത്തവിധം ഡാറ്റകള്‍ നശിപ്പിക്കണമെന്നും അത് കമ്പനിയും വാങ്ങുന്ന ഏജന്‍സിയും ഉറപ്പ് വരുത്തണമെന്നതും അടക്കമുള്ള നിബന്ധനകള്‍ ഉള്‍പ്പെടും.
കമ്പനി കരാര്‍ തെറ്റിക്കുന്നുവോ എന്ന് പുറത്ത് നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഓഡിറ്റിങ് ഏജന്‍സിക്ക് പരിശോധിക്കാമെന്ന നിബന്ധനയും ഉണ്ടാകും. അല്ലാത്ത പക്ഷം നിയമ നടപടി ഉള്‍പ്പെടെയുള്ളവ സ്വീകരിക്കുന്നതിനുള്ള വിശദാംശങ്ങളും കരാറില്‍ വരുമായിരുന്നു. അതും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇനി കരാറില്‍ നിന്നു നിന്നു പിന്മാറിയാല് പോലും ഡാറ്റയുടെ ദുരുപയോഗം, അതിന്റെ നശിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനുള്ള നിയമ പരിരക്ഷ പോലും കരാറില്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: