ഒത്തിരി ശബ്ദമുണ്ടാക്കിയിരുന്ന
ഞാനിന്ന്-
മാസ്കു വച്ചെന്‍ ശബ്ദത്തെ
മാന്യമാക്കാന്‍ പഠിച്ചുപോയി.
മാലിന്യമെല്ലാം വഴിവക്കില്‍-
വച്ചു പോന്ന ഞാനിന്ന്
തുപ്പല് പോലും തുപ്പാതെ
വീട്ടിലെത്താന്‍ ശ്രമിക്കുന്നു.
കുടുംബബന്ധങ്ങള്‍ മറന്നിരുന്നു ഞാന്‍
കൊറോണ വന്നു പറയുന്ന നാള്‍വരെ.
മദ്യം കഴിക്കാതിരിക്കാന്‍ ഞാന്‍
ശ്രമിക്കുമ്പോള്‍
മദ്യമെന്നെ കുടിപ്പിക്കാന്‍ പഴുതു-
തപ്പുന്നു ചില ദുഷ്ടന്മാര്
അമ്പലം വേണ്ടല്ലോ
പള്ളികള്‍ വേണ്ടല്ലോ
ദൈവമിന്നെന് ഭവനത്തിലുണ്ടന്നേ
പ്രാര്‍ത്ഥിക്കാന്‍ ഞാനൊരുക്കവും
ആയിരം പേര് വേണ്ട
ആര്‍ഭാടവും വേണ്ട
എന്മകള് താലി ചാര്‍ത്തും
മുറ്റത്തൊരുക്കും പന്തലില്‍
ആകാശം ശുദ്ധമായല്ലോ
ഭൂമിയും ശുദ്ധമായല്ലോ
വാരിധി തന്നിലുമിന്ന്
ശുദ്ധികലശമായല്ലോ
പുകയില്ല മണമില്ല
പൊടിപടലങ്ങളുമില്ല
പ്രകൃതി ദേവിയൊരു വട്ടം
അമ്പരന്നു നില്ക്കുന്നു
നിയമം പാലിക്കുന്നതെ-
ന്നറിയാതെ പോയ നാം
സ്വയമതു ചെയ്യുന്നു
മരണമണി മുഴങ്ങുമ്പോള്‍
അടുത്ത വീട്ടിലാരെ-
ന്നറിയാതിരുന്ന നാം
അകത്തുനിന്നു നോക്കുന്നു
ആദ്യമായ് കാണുന്നു
ചിരി ചുണ്ടില്‍ വിരിയുന്നു.
കെ.ബി. തങ്കരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: