Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ദീനദയാല്‍ജിയുടെ സഹപാഠിയും സഹവാസിയും

ദാദാജി ആത്മീയതയിലേക്കു തിരിഞ്ഞ് പുതുശ്ശേരിയിലെ അരവിന്ദാശ്രമത്തില്‍ താമസമാക്കിയെന്നറിഞ്ഞു. പക്ഷേ മുതിര്‍ന്ന സ്വയംസേവകരുടെ ഓര്‍മയില്‍ ദാദാജി ചൈതന്യവത്തായ ഓര്‍മയായി നിന്നിരുന്നു. ത്രിശ്ശിവപേരൂരിലേക്കു വിസ്താരകനായിട്ടായിരുന്നു പില്‍ക്കാലത്ത് പ്രാന്തപ്രചാരകനുംവിദ്യാര്‍ത്ഥി പരിഷത്തിന്റെ അധ്യക്ഷനുമായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ ചെന്നൈയിലെത്തിയത്. അന്ന് ഇന്റര്‍മീഡിയറ്റ് കഴിഞ്ഞതേയുള്ളൂ. ത്രിശ്ശിവപേരൂരില്‍ എങ്ങനെ പോകണം, ആരെ കാണണം എന്നു ദാദാജിയോട് ആ യുവ വിസ്താരകന്‍ അന്വേഷിച്ചു. ''ഇഫ് യു നോ വെയര്‍ ടു ഗോ, യു നോ ഹൗട്ടു ഗോ, ആന്‍ഡ് ഹും ടു മീറ്റ്'' എന്നായിരുന്നു പടക്കം പോലത്തെ മറുപടിയെന്നു ദത്താജി പറഞ്ഞു.

പി. നാരായണന്‍ by പി. നാരായണന്‍
Apr 20, 2020, 11:41 am IST
in Varadyam

ഭാവി മാനവതയ്‌ക്ക് അമൃതനിഷന്ദിയായ ഏകാത്മ മാനവ ദര്‍ശനമെന്ന സിദ്ധൗഷധം ആവിഷ്‌കരിച്ച ദീനദയാല്‍ ഉപാദ്ധ്യായയുടെ വാങ്മയം മലയാളത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള സംരംഭം എറണാകുളത്തെ കുരുക്ഷേത്ര പ്രകാശന്‍ നടത്തുന്ന വിവരം മുന്‍പ് ഈ പംക്തിയില്‍ ആനുഷംഗികമായി പരാമര്‍ശിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. അതിന്റെ ഒന്നാം ഖണ്ഡം വിവര്‍ത്തനം ചെയ്യാന്‍ ചുമതലയേറ്റതിനു സഹായമായി രണ്ടു പുസ്തകങ്ങള്‍ കൈവശമുള്ളവര്‍ അയച്ചുതന്നു സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയ്‌ക്കു ഫലമുണ്ടായി. സ്വാതന്ത്ര്യത്തിന്റെ സാഫല്യം എന്ന അതിലൊരു പുസ്തകം മുന്‍ പ്രചാരക് ശിവദാസ് അയച്ചുതന്നു. രണ്ടാമത്തെതായ ജഗദ് ഗുരു ശങ്കരാചാര്യ കുരുക്ഷേത്രയിലെ മുഖ്യനും, മുതിര്‍ന്ന സംഘകാര്യകര്‍ത്താവുമായ സി.കെ. രാധാകൃഷ്ണന്റെ കൈവശമുണ്ടെന്നും അറിവു കിട്ടി. അവരോട് അളവറ്റ നന്ദി.

ദീനദയാല്‍ജിയുടെ സമഗ്രമായ ജീവചരിത്രം ഇന്നും നമുക്കു മലയാളത്തില്‍ ലഭ്യമല്ല. സമ്പൂര്‍ണ വാങ്മയത്തിലെന്റെ ഒന്നാം മണ്ഡലത്തില്‍ സംഘ പ്രചാരകനാകുന്നതുവരെയുള്ള ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ട്. മാതാപിതാക്കളടക്കം ആറു കുടുംബാംഗങ്ങളുടെ മരണമെന്ന വ്യക്തിപരമായ നഷ്ടങ്ങളും സാമ്പത്തിക ദുരിതങ്ങളും അനുഭവിച്ചുകൊണ്ടായിരുന്നു ദീനദയാല്‍ജി താന്‍ എഴുതിയ പരീക്ഷകളെല്ലാം ഒന്നാമതായി വിജയിച്ചത്. അതിനിടെ സ്വയംസേവകനായി, തന്റെ മുഴുവന്‍ കഴിവും ശ്രദ്ധയും തനമന ധനപൂര്‍വകമായി സംഘ കൃത്യത്തില്‍ ചെലവഴിച്ചു. ഭാരതത്തിന്റെ ഭാഗ്യവിധാതാക്കളായി കൊണ്ടാടപ്പെടുന്ന ഏതു മഹദ്‌വ്യക്തിത്വത്തെയും അതിശയിപ്പിക്കുന്ന കര്‍തൃത്വവും മേധാവിത്വവും അദ്ദേഹം ഭാവി തലമുറയുടെ ശ്രേയസ്സിനായി വിനിയോഗിച്ചു.  

ദീനദയാല്‍ജിയുടെ കലാലയ വിദ്യാഭ്യാസ കാലത്തെ സഹപ്രവര്‍ത്തകനായിരുന്ന ചണ്ഡികദാസ് അമൃതറാവു ദേശ്മുഖിനെ ആ പേരില്‍ അറിയുന്നവര്‍ അപൂര്‍വമായിരിക്കും. കാരണം പില്‍ക്കാലത്തദ്ദേഹം രാജ്യമെങ്ങുമറിയപ്പെട്ടത് നാനാജി ദേശ്മുഖ് എന്ന പേരിലാണ്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ വാഴ്ചക്കെതിരെ രാജ്യമാകെ വിശിഷ്യാ   ബീഹാറിലും ഗുജറാത്തിലും നടന്ന സമഗ്രക്രാന്തി പ്രക്ഷോഭത്തിന്റെ നേതാവായിരുന്ന ലോകനായക് ബാബു ജയപ്രകാശ് നാരായണനു നേരെ പോലീസ് നടത്തിയ മാരകമായ ലാത്തി പ്രഹരത്തെ അദ്ദേഹത്തിന് കവചമായിനിന്ന് ഏറ്റുവാങ്ങിയതും, സമഗ്ര വികസനത്തില്‍ ദീനദയാല്‍ജിയുടെ ആശയത്തില്‍നിന്ന് പ്രേരണ നേടി നൂതനമായ ഒരു സേവനസരണി വെട്ടിത്തുറന്ന് ഗോണ്ടാ ജില്ലയില്‍ ജയപ്രകാശിന്റെയും ധര്‍മപത്‌നി പ്രഭാവതി ദേവിയുടെയും പേരില്‍ ‘ജയപ്രഭാ’ ഗ്രാമവികാസ് യോജന സ്ഥാപിച്ചതും, അടിയന്തരാവസ്ഥയ്‌ക്കുശേഷം മൊറാര്‍ജി ദേശായിയുടെ നിര്‍ബന്ധപൂര്‍വമായ പ്രേരണയെയും കൂട്ടാക്കാതെ കേന്ദ്രമന്ത്രി പദവി വേണ്ടെന്നറിയിച്ചു ചരിത്രം സൃഷ്ടിച്ചതും, രാമായയണ പ്രസിദ്ധമായ ചിത്രകൂടത്തില്‍ സ്ഥാപിതമായ ഗ്രാമീണ സര്‍വകലാശാലയുടെ കുലപതിയായി ശിഷ്ടജീവിതം സമര്‍പ്പിച്ച് സമാധിപൂകിയതുമൊക്കെ കൃതജ്ഞതയോടെയല്ലാതെ നമുക്ക് സ്മരിക്കാന്‍ സാധ്യമല്ല. കേരളത്തിലെ മലപ്പുറം ജില്ലയില്‍ അത്തരമൊരു പ്രകല്‍പത്തിന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിന് സ്ഥലം ലഭ്യമാകാനും സാധ്യത തെളിഞ്ഞുവന്നതായിരുന്നു. അപ്പോഴേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും, ആ സംരംഭം അലസിപ്പോകുകയും ചെയ്തു.

ഇന്നത്തെ പ്രകരണം എഴുതാനിരുന്നത് മറ്റൊരു അവിസ്മരണീയ വ്യക്തിത്വത്തെ അനുസ്മരിക്കാനാണ്. കേരളത്തില്‍ മുതിര്‍ന്ന സ്വയംസേവകര്‍ക്ക് അദ്ദേഹത്തെ ഓര്‍മയുണ്ടാകും. മറ്റാരുമല്ല കേരളവും തമിഴ്‌നാടും ചേര്‍ന്ന് ഒരൊറ്റ പ്രാന്തമായിരുന്ന കാലത്തെ പ്രാന്തപ്രചാരക് ഗോവിന്ദ സീതാറാം പരമാര്‍ത്ഥ് ആണത്. അദ്ദേഹത്തെ സ്വയംസേവകര്‍ ഓര്‍ക്കുക ദാദാജി പരമാര്‍ത്ഥ് എന്നാണ്. പൂജനീയ ഡോക്ടര്‍ജിയുടെ സമ്പര്‍ക്കത്തില്‍ സംഘസ്ഥാപനത്തിനു മുന്‍പു തന്നെ, അതായത് അദ്ദേഹം വിപ്ലവ പ്രസ്ഥാനങ്ങളുമായി സഹകരിച്ചിരുന്ന കാലത്തുതന്നെ വന്ന ആളായിരുന്നു ദാദാജി. മെട്രിക്കിനു പഠിക്കുന്ന കാലത്തു തന്നെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. അക്കാലത്ത് ഭാരതത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള യാത്രയില്‍ നാഗ്പൂര്‍ വഴിയേ കടന്നുപോകാന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് വിപ്ലവകാരികള്‍ക്കും അതു കേന്ദ്രസ്ഥാനമായി. അച്ഛന്‍ മെട്രിക് പരീക്ഷയെഴുതാന്‍ ദാദായെ ലാഹോറിലേക്കയച്ചു. ഉത്തരക്കടലാസില്‍ ബ്രിട്ടീഷ് ഭരണത്തെ കഠിനമായ വിമര്‍ശനം നിറച്ചു. ഭഗത് സിങ്ങും രാജ്ഗുരുവുമായും ബന്ധം വെച്ചിരുന്നു. സുഖദേവും ഭഗത്‌സിങ്ങും രാജ്ഗുരുവും തൂക്കിലേറ്റപ്പെട്ടപ്പോള്‍ കലാപം സംഘടിപ്പിച്ചതിന്റെ പേരില്‍ പോലീസ് ദാദായെയും അകത്താക്കിയിരുന്നു. അദ്ദേഹത്തിന്റെ സമര്‍പ്പണ ഭാവവും കര്‍തൃത്വ ശക്തിയും മൂലം പൂജനീയ ഡോക്ടര്‍ജി വിടാതെ പിടികൂടുകയും, ശരിക്കും മെരുക്കിയെടുക്കുകയും ചെയ്തു. സംഘത്തിന്റെ തുടക്കകാലത്ത് ഡോക്ടര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ പ്രമുഖര്‍ ഉമാകാന്ത കേശവ(ബാബാ സാഹിബ്) ആപ്‌ടേയും, ദാദാ റാവു പരമാര്‍ത്ഥും ആയിരുന്നു. 1930 ലെ നികുതി നിഷേധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ജംഗന്‍ സത്യഗ്രഹത്തിലും ദാദാറാവു ഒപ്പമുണ്ടായിരുന്നു. 1939 ല്‍ അദ്ദേഹത്തെ ഡോക്ടര്‍ജി സംഘപ്രവര്‍ത്തനമാരംഭിക്കാന്‍ മദിരാശിയിലേക്കയച്ചു. അന്നത്തെ മദ്രാസ് പ്രസിഡന്‍സിയില്‍നിന്ന് രണ്ടു സ്വയംസേവകര്‍ 1940 ലെ നാഗ്പൂര്‍ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുത്തു. ഡോക്ടര്‍ജിയുടെ സുപ്രസിദ്ധമായ അന്തിമ സന്ദേശം അവിടെയാണു നല്‍കപ്പെട്ടത്. ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്നവരെ മുന്നില്‍ കണ്ടതിനെ സംക്ഷിപ്ത ഹിന്ദുരാഷ്‌ട്രത്തെ ദര്‍ശിച്ചുവെന്നാണദ്ദേഹം വിശേഷിപ്പിച്ചത്.

ദാദാജി പിന്നെയും ഒരു വ്യാഴവട്ടത്തിലേറെക്കാലം മദിരാശിയില്‍ ഉണ്ടായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് പഠിച്ചിരുന്നപ്പോള്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ ബൈഠക്കിലും ശാഖാ സാംഘിക്കിലും ഇരിക്കാന്‍ അവസരം ലഭിച്ചു. ദാദാജിയെക്കുറിച്ച് മുതിര്‍ന്ന സ്വയംസേവകര്‍ വിവരിച്ചത് മാത്രമേ ഓര്‍മയുള്ളൂ. ബൗദ്ധിക്കില്‍ പറഞ്ഞ ഒരു വാചകവും മറന്നിട്ടില്ല. ‘ആര്‍എസ്എസ് ഈസ് ആന്‍ ഓര്‍ഗനൈസേഷന്‍ േഫാര്‍ ദ കണ്‍സോളിഡേഷന്‍ ഓഫ് ദി ഹിന്ദു നേഷന്‍’ അതിലെ പ്രാസംകൊണ്ടാവണം മറക്കാത്തത്. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് ഞാന്‍ ഡിഗ്രിയിലെത്തിയപ്പോഴേക്കും ദാദാജി ആത്മീയതയിലേക്കു തിരിഞ്ഞ് പുതുശ്ശേരിയിലെ അരവിന്ദാശ്രമത്തില്‍ താമസമാക്കിയെന്നറിഞ്ഞു. പക്ഷേ മുതിര്‍ന്ന സ്വയംസേവകരുടെ ഓര്‍മയില്‍ ദാദാജി ചൈതന്യവത്തായ ഓര്‍മയായി നിന്നിരുന്നു.

ത്രിശ്ശിവപേരൂരിലേക്കു വിസ്താരകനായിട്ടായിരുന്നു പില്‍ക്കാലത്ത് പ്രാന്തപ്രചാരകനും വിദ്യാര്‍ത്ഥി പരിഷത്തിന്റെ അധ്യക്ഷനുമായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ ചെന്നൈയിലെത്തിയത്. അന്ന് ഇന്റര്‍മീഡിയറ്റ് കഴിഞ്ഞതേയുള്ളൂ. ത്രിശ്ശിവപേരൂരില്‍ എങ്ങനെ പോകണം, ആരെ കാണണം  എന്നു  ദാദാജിയോട് ആ യുവ വിസ്താരകന്‍ അന്വേഷിച്ചു. ”ഇഫ് യു നോ വെയര്‍ ടു ഗോ, യു നോ ഹൗട്ടു ഗോ, ആന്‍ഡ് ഹും ടു മീറ്റ്” എന്നായിരുന്നു പടക്കം പോലത്തെ മറുപടിയെന്നു ദത്താജി പറഞ്ഞു.

ദാദാജിയെ 1957-ല്‍ അപ്രതീക്ഷിതമായി കാണാന്‍  എനിക്കു അവസരം ലഭിച്ചു. അദ്ദേഹം ആശ്രമം വിട്ട് പരിവ്രാജകനെപ്പോലെ സഞ്ചരിക്കവേ ഗുരുവായൂരിലെ അന്നത്തെ കാര്യവാഹും, പില്‍ക്കാലത്തെ സംസ്ഥാന ജനസംഘാധ്യക്ഷനുമായിരുന്ന ബാരിസ്റ്റര്‍ എന്‍. നാരായണ മേനോന്റെ വീട്ടില്‍ ഒരു മാസത്തോളം താമസിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ പോയത് മറക്കാനാവാത്ത ഓര്‍മകള്‍ നല്‍കി. സോവിയറ്റ് യൂണിയന്‍ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ വിജയകരമായി പരീക്ഷിച്ച സമയമായിരുന്നു അത്. അതേപ്പറ്റി ദാദാജി ഒരു കവിത എഴുതി. പുതിയൊരു ചന്ദ്രന്‍കൂടി ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിന്റെ ആധ്യാത്മിക വശത്തെയാണ് കവിതയില്‍ വിഭാവനം ചെയ്തത്. അതെന്നെ വായിച്ചു കേള്‍പ്പിച്ചു. പഴയ സംഘ സൗഹൃദങ്ങള്‍ പുതുക്കിയശേഷം നാഗ്പൂരിലെത്തി വീണ്ടും സംഘപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായി.

1937-ല്‍ ദീനദയാല്‍ജി ബിഎ പഠിക്കാന്‍ കാണ്‍പൂരില്‍ എത്തി. അവിടെ സഹപാഠിയായിരുന്ന ബാലൂജി മവശബ്‌ദേയാണ് അദ്ദേഹത്തെ സംഘവുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവന്നത്. അവര്‍ താമസിച്ച ഹോസ്റ്റലില്‍, ബാബാസാഹേബ് ആപ്‌തേയും ദാദാറാവു പരമാര്‍ഥും വരുമ്പോള്‍ താമസിക്കാറുണ്ടായിരുന്നു. ഉത്തര്‍പ്രദേശ് പ്രാന്ത പ്രചാരകനായിരുന്ന ഭാവുറാവു ദേവറസ് ദീനദയാല്‍ജിയിലെ മാഹാത്മ്യം വായിച്ചറിഞ്ഞു.

Tags: ദീന്‍ദയാല്‍ ഉപാധ്യായവാരാദ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീന ദയാല്‍ ഉപാദ്ധ്യായയുടെ രചനകളുടെ സമ്പൂര്‍ണ സമാഹാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്യുന്നു. ആര്‍ഡിഎഫ്‌ഐഎച്ച് ചെയര്‍മാന്‍ ഡോ. മഹേഷ് ചന്ദ്ര ശര്‍മ്മ, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ , ഓര്‍ഗനൈസര്‍ മാസിക മുന്‍ എഡിറ്റര്‍ ഡോ.ആര്‍. ബാലശങ്കര്‍, ആര്‍ ഡി എഫ് ഐ എച്ച് സെക്രട്ടറി ഡോ. ജെ. ബി. ഗുപ്ത തുടങ്ങിയവര്‍ സമീപം
Literature

ദീനദയാല്‍ ഉപാദ്ധ്യായ ഭാരതദര്‍ശനം രാഷ്‌ട്രീയത്തിലേക്ക് സന്നിവേശിപ്പിച്ച മഹാന്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

Kerala

ദീൻ ദയാൽ ഉപാദ്ധ്യായായുടെ രചനകളുടെ സമ്പൂർണ സമാഹാരം ഗവർണർ പ്രകാശനം ചെയ്തു

Varadyam

അച്ഛനും മകനും

Varadyam

ഓര്‍മകള്‍ക്കെന്ത് സുഗന്ധം!

Varadyam

കാവ്യാനുഭൂതിയുടെ രസതന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.