കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 16 ന്ദുബായില് നിന്ന് വന്ന ചെമ്മനാട് തെക്കില്‍ സ്വദേശിയായ 48 വയസുള്ള പുരുഷനാണ് കോവിഡ് പോസറ്റീവായത്. ഞായറാഴ്ച ഏട്ടുപേര് രോഗവിമുക്തരായി.
മൂന്നു പേര് വീതം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാസര്‍ഗോഡ് ഗവ.മെഡിക്കല്‍ കോളേജിലും ചികിത്സയിലുള്ളവരാണ്. രണ്ടു പേര് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ ആകെ 5194 പേരാണ് നീരീക്ഷണത്തിലുള്ളത്. വീടുകളില്‍ 5091 പേരും ആശുപത്രികളില്‍ 103 പേരും നീരിക്ഷണത്തിലുണ്ട്. അകെ 3117 സംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2358 സാംപിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇതില്‍ 482 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ഞായറാഴ്ച പുതിയതായി രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇത് വരെ രോഗബാധ സ്ഥിരീകരിച്ച 123 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിലവില്‍ 46 പോസിറ്റീവ് കേസാണുള്ളത്.
കമ്മ്യൂണിറ്റി സര്‍വ്വേ പ്രകാരം 1406 വീടുകള്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ സന്ദര്‍ശനം നടത്തുകയും 10 പേരെ സാമ്പിള്‍ ശേഖരണത്തിനായി റെഫര്‍ ചെയ്തു. നീരിക്ഷണത്തിലുള്ള 684പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. പുതിയതായി 21 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: